ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

അമേരിക്കയുടെ ഉപഭോക്തൃ നാണയപ്പെരുപ്പം താഴേക്ക്

ന്യൂയോർക്ക്: ലോകത്തിനുതന്നെ ആകെ ആശങ്കയായി മുൻമാസങ്ങളിൽ 40 വർഷത്തെ ഉയരത്തിലെത്തിയ അമേരിക്കയുടെ ഉപഭോക്തൃ നാണയപ്പെരുപ്പം ജൂലായിൽ പ്രതീക്ഷയുടെ വെളിച്ചവുമായി താഴേക്കിറങ്ങി. ജൂണിലെ 9.1 ശതമാനത്തിൽ നിന്ന് ജൂലായിൽ 8.5 ശതമാനമായാണ് നാണയപ്പെരുപ്പം കുറഞ്ഞത്.

ഇന്ധനവില (ഗ്യാസ്)​ ഗാലോണിന് ജൂണിലെ അഞ്ചുഡോളറിൽ നിന്ന് ജൂലായിൽ നാലുഡോളറായതാണ് നാണയപ്പെരുപ്പം താഴാൻ മുഖ്യകാരണം. അതേസമയം,​ നാണയപ്പെരുപ്പം പിടിച്ചുനിറുത്താൻ തുടർച്ചയായി പലിശനിരക്ക് കൂട്ടുന്ന നടപടിയിൽ നിന്ന് കേന്ദ്രബാങ്കായ ഫെഡറൽ ബാങ്ക് പിന്നോട്ടില്ലെന്നാണ് സൂചനകൾ. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കഴിഞ്ഞമാസം 10.9 ശതമാനമാണ്. 1979ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനയാണിത്. ഹോട്ടൽ വാടക,​ ചികിത്സാച്ചെലവ്,​ വാഹനവില,​ വാഹന ഇൻഷ്വറൻസ്,​ വൈദ്യുതി എന്നിവയുടെ നിരക്കും ഉയർന്നിട്ടുണ്ട്.

X
Top