ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

മുംബൈയിൽ പുതിയ ഡാറ്റാ സെന്റർ തുറന്ന് യുഎസ് സൈബർ സുരക്ഷാ കമ്പനിയായ ട്രെല്ലിക്സ്

മുംബൈ: മുംബൈയിൽ ഒരു പുതിയ ഡാറ്റാ സെന്റർ തുറക്കുന്നതായി പ്രഖ്യാപിച്ച് കാലിഫോർണിയ ആസ്ഥാനമായുള്ള സൈബർ സെക്യൂരിറ്റി കമ്പനിയായ ട്രെല്ലിക്സ്. പുതിയ ഡാറ്റാ സെന്റർ ആരംഭിക്കുന്നത് ക്ലൗഡ്-നേറ്റീവ് ആർക്കിടെക്ചറിലേക്കുള്ള തങ്ങളുടെ പ്രവേശനം സാധ്യമാകുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താക്കളുടെ, പ്രത്യേകിച്ച് ബാങ്കിംഗ്, ഫിനാൻസ്, സർക്കാർ മേഖലകളിലെ കർശനമായ പാലിക്കൽ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ഡാറ്റാ സെന്റർ തങ്ങളെ സഹായിക്കുമെന്ന് ട്രെല്ലിക്‌സ് അറിയിച്ചു.
അനലിറ്റിക്‌സ് സൊല്യൂഷനുകളിൽ ഭീഷണി കണ്ടെത്തുന്നതിനും, പ്രതികരണത്തിനുമായി ഉപയോഗിക്കുന്ന ടെലിമെട്രി ഇപ്പോൾ രാജ്യത്തിനുള്ളിൽ തങ്ങളുടെ സെൻസിറ്റീവ് ഡാറ്റ സംഭരിക്കാൻ അനുമതി ഉള്ള ഉപഭോക്താക്കൾക്കായി പുതിയ ഡാറ്റാ സെന്ററിൽ ലോഗിൻ ചെയ്യാനും, സംഭരിക്കാനും കഴിയുമെന്ന് കമ്പനി അറിയിച്ചു. ട്രെല്ലിക്‌സിന്റെ ഇഡിആർ, ഇപിപി, ലോക്കൽ മാനേജ്‌മെന്റ് എന്നിവയിലേക്ക് നേരിട്ടുള്ള, ഉയർന്ന പ്രകടനമുള്ള ആക്‌സസ് പുതിയ ഡാറ്റാ സെന്റർ നൽകും, ഇത് ട്രെല്ലിക്‌സ് പ്ലാറ്റ്‌ഫോമിലേക്ക് നേരിട്ടുള്ളതും വേഗത്തിലുള്ളതുമായ ആക്‌സസ് അനുവദിക്കുന്നു.
ഉയർന്നുവരുന്ന ഭീഷണികൾ വേഗത്തിൽ കണ്ടെത്താനുള്ള കഴിവ് തങ്ങളുടെ ഡാറ്റാ സെന്റർ വർദ്ധിപ്പിക്കുമെന്ന് ട്രെല്ലിക്സ് പറഞ്ഞു. ആഗോളതലത്തിൽ കമ്പനിക്ക് ബിസിനസ്സ്, സർക്കാർ തലങ്ങളിൽ നിന്നായി 40,000-ത്തിലധികം ഉപഭോക്താക്കളുണ്ട്.

X
Top