
കാലിഫോർണിയ: താരിഫ് യുദ്ധത്തിന് വിരാമമിട്ട് അമേരിക്കയും ചൈനയും. നിലവിലുള്ള താരിഫ് നിരക്കുകൾ കുറയ്ക്കാനും 90 ദിവസത്തെക്ക് താൽക്കാലികമായി താരിഫ് നിർത്തിവെക്കാനും അമേരിക്കയും ചൈനയും സമ്മതിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രഖ്യാപിച്ചു.
ഇരു രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പരസ്പരം താരിഫ് 115% വരെ കുറയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതായത്, 90 ദിവസത്തെ കാലയളവിൽ ചൈനീസ് ഇറക്കുമതിയുടെ തീരുവ 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയ്ക്കാൻ അമേരിക്ക തീരുമാനിച്ചു.
അതുപോലെ, അമേരിക്കൻ ഉൽപ്പന്നങ്ങളുടെ തീരുവ അതേ കാലയളവിൽ 125 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കാൻ ചൈനയും സമ്മതിച്ചതായാണ് റിപ്പോർട്ട്. മെയ് 14 നകം നടപടികൾ നടപ്പിലാക്കാൻ ഇരു കക്ഷികളും സമ്മതിച്ചതായി ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കൂടാതെ, ഏപ്രിൽ 2 മുതൽ യുഎസിനെതിരെ നടപ്പിലാക്കിയ താരിഫ് ഇതര പ്രതിരോധ നടപടികൾ നിർത്തലാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. ജനീവയിൽ രണ്ട് ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
ജനീവയിൽ ചൈനീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മാധ്യമപ്രവർത്തകരെ കണ്ടു. സംയുക്ത പ്രസ്താവനയിൽ വിവരിച്ചിരിക്കുന്ന കരാറിൽ ഇരുപക്ഷവും എത്തിയിട്ടുണ്ടെന്നും പരസ്പര നിരക്കുകൾ 115 ശതമാനം കുറയുമെന്നും സ്കോട്ട് ബെസെന്റ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിനുശേഷം, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 145% തീരുവയാണ് ഏര്‍പ്പെടുത്തിയത്. മറുപടിയെന്ന നിലയ്ക്ക് ചൈനയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125% ആയി തീരുവ വര്‍ദ്ധിപ്പിച്ചു.
ഇരുപക്ഷവും വഴങ്ങാന്‍ തയ്യാറാവുകയും ചെയ്തില്ല. ഇത് ലോകത്ത് സാമ്പത്തിക മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും സാധ്യത വര്‍ദ്ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് സമവായ ചർച്ചകൾ നടന്നത്
യുഎസ് താരിഫുകളില്‍ ചൈന കടുത്ത നിലപാടാണ് സ്വീകരിച്ചത്.
തീരുവ യുദ്ധത്തില്‍ പിന്‍വാങ്ങാന്‍ വിസമ്മതിച്ച ചൈന യുഎസ് സാധനങ്ങളുടെ തീരുവ 125% ആയി ഉയര്‍ത്തി. കൂടാതെ, ചൈനീസ് നിക്ഷേപ കമ്പനികള്‍ യുഎസ് സ്വകാര്യ ഇക്വിറ്റി ഫണ്ടുകളില്‍ നിന്ന് അവരുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങി.
നിരവധി യുഎസ് കമ്പനികളെ കയറ്റുമതി നിയന്ത്രണ പട്ടികയിലും വിശ്വസനീയമല്ലാത്ത എന്‍റിറ്റി പട്ടികയിലും ഉള്‍പ്പെടുത്തി.്. ഇതിനുപുറമെ, ഐഫോണുകള്‍ മുതല്‍ മിസൈല്‍ സംവിധാനങ്ങള്‍ വരെ ഉപയോഗിക്കുന്ന അവശ്യ ധാതുക്കളുടെ കയറ്റുമതിയും ചൈന നിരോധിച്ചു.
രാജ്യത്ത് ചിത്രീകരിക്കുന്ന ഹോളിവുഡ് സിനിമകളുടെ എണ്ണം രാജ്യം പരിമിതപ്പെടുത്തുകയും ചൈനീസ് എയര്‍ലൈനുകള്‍ ഉപയോഗിക്കുന്ന കുറഞ്ഞത് രണ്ട് ബോയിംഗ് ജെറ്റുകളെങ്കിലും യുഎസിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
താരിഫ് ചര്‍ച്ച ചെയ്യാന്‍ ട്രംപിനെ വിളിക്കുന്നതിനുപകരം, ഷി ജിന്‍പിംഗ് മറ്റ് വ്യാപാര പങ്കാളികളുമായി നയതന്ത്രപരമായ ചര്‍ച്ചകളും ആരംഭിച്ചു.
ഒരു താരിഫ് യുദ്ധം ഉപയോഗിച്ച് ചൈനയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള യുഎസ് ശ്രമങ്ങളെ തടയുക എന്നതായിരുന്നു ചൈനയുടെ ലക്ഷ്യം.