
കൊച്ചി: ഇന്ത്യൻ നഗരങ്ങളുടെ അടിസ്ഥാന വികസനം പിന്തുണയ്ക്കാനായി ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് രാജ്യത്ത് 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. മെട്രോ റെയില്‍ വികസനം, റീജിയണല്‍ റാപ്പിഡ് ട്രാൻസിറ്റ് കോറിഡോറുകള്‍, വെള്ളം, ശുചിത്വം, ഭവന നിർമ്മാണം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് നിക്ഷേപം നടത്തുക.
സോവറിൻ വായ്പകള്‍, സ്വകാര്യമേഖലാ ഫണ്ടിംഗ്, മൂന്നാം കക്ഷി മൂലധനം എന്നിവ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. 2030 ആകുമ്ബോഴേക്കും രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനം നഗരങ്ങളിലേക്ക് താമസം മാറുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ. എ.ഡി.ബി വായ്പ ഈ പ്രതീക്ഷയെ പിന്തുണയ്ക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, കണക്റ്റിവിറ്റിയും നഗര സേവനങ്ങളും മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്ക് ഈ സംരംഭം പിന്തുണ നല്‍കുമെന്ന് കാണ്ട പറഞ്ഞു.
നഗര അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സ്വകാര്യ മൂലധനം ആകർഷിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യയുടെ അർബൻ ചലഞ്ച് ഫണ്ട് (യു.സി.എഫ്) വഴിയാണ് ധനസഹായത്തിന്റെ ഒരു ഭാഗം നല്‍കുക.
പ്രായോഗിക പദ്ധതികള്‍ രൂപകല്പന ചെയ്യുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനും എ.ഡി.ബി 3ദശലക്ഷം ഡോളർ സാങ്കേതിക സഹായവും നല്‍കും.
ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി 110-ലധികം നഗരങ്ങളിലെ നഗര പദ്ധതികളില്‍ എഡിബി പങ്കാളിയാണ്. ജലവിതരണം, ഖരമാലിന്യ പരിപാലനം, ഭവന നിർമ്മാണം തുടങ്ങിയ മേഖലകളിലാണ് ഇവ പ്രവർത്തിക്കുന്നത്.