Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

വരാനിരിക്കുന്നത് വമ്പന്‍ ഐപിഒകള്‍

2023 ഇന്ത്യൻ ഇക്വിറ്റി വിപണിക്ക് കുതിപ്പായിരുന്നെങ്കിലും ഐപിഒകളെ സംബന്ധിച്ച് മുൻ വർഷത്തെ സംബന്ധിച്ച് അൽപം മന്ദഗതിയിലായിരുന്നു.

ചിറ്റോർഗഡിന്റെ കണക്കുകൾ പ്രകാരം 2022-ൽ ആരംഭിച്ച 40 ഐപിഒകളിൽ നിന്ന് 59,939 കോടി രൂപ സമാഹരിച്ചപ്പോൾ 2023-ൽ മൊത്തം 57 പബ്ലിക് ഇഷ്യൂകളിൽ നിന്നായി 49,437 കോടി രൂപയാണ് കമ്പനികൾ സമാഹരിച്ചത്.

അതേസമയം, റീട്ടെയിൽ നിക്ഷേപകരിൽ നിന്നുള്ള ശക്തമായ ഇടപെടൽ ഈ വർഷം ഐപിഒയിലുണ്ടായി. പല കമ്പനികളും ലിസ്റ്റിംഗ് നേട്ടത്തോടെയാണ് വിപണിയിലെത്തിയത്.

മുന്നോട്ട് നോക്കുമ്പോൾ 2024-ൽ വരാനിരിക്കുന്ന ഐപിഒകളും മികച്ച നേട്ടം തരുമെന്ന ശുഭപ്രതീക്ഷ നിലനിർത്തുന്നവയാണ്. വരാനിരിക്കുന്ന ഇഷ്യൂവുകൾ മൊത്തം 28,440 കോടി രൂപയാണ് സമാഹരിക്കാൻ ഒരുങ്ങുന്നത്. ഇതിൽ ശ്രദ്ധേയമാകുന്ന ചില കമ്പനികളുടെ ഐപിഒകൾ പരിശോധിക്കാം.

ഒല ഇലക്ട്രിക്
ഒലയുടെ ഇലക്ട്രിക് വാഹന സബ്‌സിഡിയറിയായ ഒല ഇലക്ട്രിക് 2024ല്‍ കാത്തിരിക്കുന്ന സുപ്രധാന ഐപിഒകളിലൊന്നാണ്. 700 മില്യണ്‍- 800 മില്യണ്‍ ഡോളര്‍ സമാഹരണത്തിനാണ് കമ്പനി ലഭ്യമിടുന്നത്.

സുരക്ഷ സംബന്ധിച്ചും കസ്റ്റമര്‍ സര്‍വീസ് സംബന്ധിച്ചുമുള്ള ആശങ്കകള്‍ക്കിടയിലും മികച്ച വരുമാനം ഉണ്ടാക്കാന്‍ ഒല ഇലക്ട്രിക്കിന് സാധിച്ചു. റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമില്‍ നിന്ന് ഇലക്ട്രിക് വാഹന വ്യവസായത്തിലെ മുന്‍നിര കമ്പനിയായുള്ള പരിവര്‍ത്തനം ഈ വളര്‍ച്ചയ്ക്ക് അടിവരയിടുന്നു.

ഫസ്റ്റ് ക്രൈ
ഓമ്‌നിചാനൽ റീട്ടെയ്‌ലർ ഫസ്റ്റ്‌ക്രൈ ഡ്രാഫ്റ്റ് ഐപിഒ പേപ്പറുകൾ സമർപ്പിക്കാൻ ഒരുങ്ങുകയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. മുൻവർഷത്തെ അസ്ഥിരമായ വിപണി സാഹചര്യങ്ങൾ കാരണമാണ് കമ്പനി പ്രാരംഭ ഓഹരി വിൽപ്പന മാറ്റിവെച്ചത്.

ഐപിഒയിലൂടെ 500-600 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഔഫിസ് സ്പേസ് സൊല്യൂഷൻസ്
ഫ്ലെക്‌സിബിൾ വർക്ക്‌സ്‌പേസ് ദാതാക്കളായ ഔഫിസ് സ്പേസ് സൊല്യൂഷൻസ് പ്രാരംഭ ഓഹരി വിൽപ്പനയ്ക്കുള്ള പ്രാഥമിക രേഖകൾ സെബിക്ക് സമർപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) പ്രകാരം കമ്പനി 160 കോടി രൂപയുടെ പുതിയ ഇഷ്യൂവും 1 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലും വഴിയാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്.

യൂണികോമേഴ്സ്
ഇ-കൊമേഴ്‌സ് സോഫ്‌റ്റ്‌വെയർ സർവീസ് കമ്പനിയായ യൂണികൊമേഴ്‌സ് ആണ് 2024 ൽ ഐപിഒയിലേക്ക് കടക്കുന്ന മറ്റൊരു കമ്പനി. വരുന്ന വർഷത്തിന്റെ അവസാനത്തിൽ സ്റ്റാർട്ടപ്പ് ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യൂണികോമോഴ്സിന്റെ മാതൃ കമ്പനിയായ എയ്സ്‍വെക്ടർ ലിമിറ്റഡ് ഐപിഒയ്ക്കായുള്ള ബുക്ക്-ബിൽഡിംഗ് പ്രക്രിയയുടെ മേൽനോട്ടം വഹിക്കുന്നതിന് നിക്ഷേപ സ്ഥാപനമായ സിഎൽഎസ്എ യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആകാശ്
2021-ൽ പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസ് 950 മില്യൺ ഡോളറിന് ഏറ്റെടുത്ത പരീക്ഷ തയ്യാറെടുപ്പ് കമ്പനിയാണ് ആകാശ്. 2024 പകുതിയോടെ ആകാശിന്റെ പ്രാരംഭ ഓഹരി വിൽപ്പന നടക്കുമെന്നാണ് റിപ്പോർട്ട്.

ഏറ്റെടുക്കലിന് ശേഷം ആകാശിന്റെ വരുമാനത്തിൽ മൂന്നിരട്ടി വർധനവ് രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വർഷത്തോടെ 4,000 കോടി രൂപയുടെ വരുമാനവും 900 കോടി രൂപ ഇബിഐടിഡിഎയുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഫോൺപേ
ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്തെ മുൻനിരക്കാരായ ഫോൺ പേ 2024-2025 സാമ്പത്തിക വർഷത്തിൽ പ്രാഥമിക ഓഹരി വിൽപ്പന ലക്ഷ്യമിടുന്ന കമ്പനിയാണ്.

ഡിജിറ്റൽ പേയ്‌മെന്റ് രംഗത്തെ തന്ത്രപരമായ വൈവിധ്യവൽക്കരണവും ശക്തമായ വളർച്ച പാതയും മുന്നിലുള്ളതിനാൽ ഫോൺപേയുടെ വരാനിരിക്കുന്ന ഐപിഒയെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ വലുതാണ്.

ഓയോ
വായ്പ തിരിച്ചടവിനായി പൊതു ഫണ്ടിംഗിന് ശ്രമിക്കുന്നതിനാലാണ് വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓയോ റൂമുകളുടെ പ്രഥമിക ഓഹരി വിൽപ്പന ഗണ്യമായി വൈകുന്നത്.

ഐപിഒയ്ക്ക് മുന്നോടിയായി ഓയോ റൂമ്സ് രഹസ്യ സ്വഭാവത്തിലൂടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) സമർപ്പിച്ചെന്നാണ് വിവരം. 400-600 ബില്യൺ ഡോളറാണ് കമ്പനി ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്.

സ്വിഗ്ഗി
ഫുഡ് ഡെലിവറി മേഖലയിലെ പ്രമുഖരായ സ്വിഗ്ഗി 2024-ൽ പൊതുവിപണിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. 10.7 ബില്യൺ ഡോളറിന്റെ മൂല്യമുള്ള സ്വിഗ്ഗി, ഇന്ത്യൻ ഫുഡ് ഡെലിവറി വിപണിയിലെ മുൻനിര കമ്പനിയാണ്.

ശ്രദ്ധേയമായ വളർച്ചയും മികച്ച വിപണി സാന്നിധ്യവുമുള്ള കമ്പനിയുടെ ഐപിഒ വിപണി പ്രതീക്ഷ പുലർത്തുന്നതാണ്. സൊമാറ്റോയ്ക്ക് ശേഷം വിപണിയിലെത്തുന്ന രണ്ടാമത്ത ഫുഡ് അഗ്രഗേറ്ററാകും സ്വിഗ്ഗി.

മോബിക്വിക്ക്
ഇന്ത്യയിലെ പ്രമുഖ മൊബൈൽ വാലറ്റ്, ബൈ നൗ പേ ലേറ്റർ സേവനദാതാവായ മോബിക്വിക്ക് 2024 ൽ വിപണിയിലേക്ക് കടക്കുകയാണ്.

ഏകദേശം 84 മില്യൺ ഡോളർ സമാഹരിക്കുകയാണ് മോബിക്വിക്കിന്റെ ലക്ഷ്യം.

ഐപിഒ നടപടികൾ സുഗമമാക്കുന്നതിനായി മോബിക്വിക്ക്, ഡിഎഎം ക്യാപിറ്റൽ അഡ്വൈസറിന്റെയും എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റിന്റെയും സമീപിച്ചിട്ടുണ്ട്.

X
Top