ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

അപ്പ്, അപ്പ് സ്റ്റാര്‍ട്ടപ്പ് 

സാങ്കേതികതയും നൂതനത്വവും എന്നും നെഞ്ചോട്  ചേര്‍ത്ത് പിടിക്കുന്ന മലയാളിക്ക് വളര്‍ന്നു വന്ന സ്റ്റാര്‍ട്ട് അപ്പ് വിപ്ലവത്തിനോടു മുഖം തിരിഞ്ഞു നില്‍ക്കേണ്ടി വന്നിട്ടില്ല. വിവിധ മേഖലകളിലായി, എണ്ണം പറഞ്ഞ നവസംരംഭകരെ സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ കേരളം ഭാഗഭാക്കായിട്ടുണ്ടുണ്ട്. എന്‍ട്രി, ജെന്‍ റോബോട്ടിക്‌സ്, ആക്രി ആപ്പ്  തുടങ്ങിയവ അതില്‍ ചിലതു മാത്രം. 2006 ല്‍ ആരംഭിച്ച കേരളം സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് മുന്നേറ്റം കുറിക്കുന്നതിന് വേണ്ട കാല്‍വെയ്പ്പുകളൊക്കെ നടത്തിയിട്ടുമുണ്ട്. നിലവിലെ സംവിധാനങ്ങളിലെ വിടവുകള്‍ കണ്ടു പിടിച്ചുകൊണ്ടു അവ നികത്താനാവശ്യമായ ഒരു പ്രതിവിധി ലഭ്യമാക്കുക എന്നതാണ് സ്റ്റാര്‍ട്ട് അപ്പ് സംവിധാനത്തിന്റെയും സംരഭകവ്യവസ്ഥയുടെയും അടിസ്ഥാനം.

സാങ്കേതികവിദ്യയിലധിഷ്ഠിതമായി വിവിധ മേഖലകളിലായി ആറായിരത്തില്‍ പരം സ്റ്റാര്‍ട്ട് അപ്പുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ തന്നെ, കൃഷി, ഇ-കോമേഴ്സ്, ഫിന്‍ ടെക്, റോബോട്ടിക്സ്, സ്‌പേസ് സയന്‍സ്, ഡ്രോണ്‍ ടെക്‌നോളജി, വേസ്റ്റ് മാനേജ്മെന്റ്, ഗെയിമിംഗ് ആന്‍ഡ് ആനിമേഷന്‍ തുടങ്ങിയ മേഘലകളില്‍ ശ്രദ്ധേയമായ ഒട്ടനവധി സംരംഭങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.10 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഇന്‍ക്യൂബേഷന്‍ സ്‌പേസ് തയ്യാറാക്കിയിട്ടുള്ളതു തന്നെ ഈ മേഖലയില്‍ സംരഭങ്ങളെ വളത്തിയെടുക്കാനുള്ള ഉറച്ച തീരുമാനത്തിന്റെ തെളിവ് തന്നെയാണ്.

ഹഡില്‍ ഗ്ലോബല്‍, ടൈ കേരള തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ ഒരു മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം വളര്‍ത്തിയെടുക്കാനായി യത്നിച്ചു പോരുന്നുണ്ട്.സര്‍ക്കാര്‍ തലത്തിലും സ്റ്റാര്‍ട്ട് അപ്പ് മേഖലയ്ക്കു ഊന്നല്‍ കൊടുത്തു കൊണ്ടുള്ള ഒരു നയപരിപാടിയാണ് മാറി മാറി വരുന്ന ഗവണ്‍മെന്റുകളും സ്വീകരിച്ചു പോന്നിട്ടുള്ളത്. സീഡ് ഫണ്ടിങ്ങും, സ്‌കെയില്‍ അപ്പ് ഫണ്ടിങ്ങിനുമായി സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, കെ എസ് ഐ ഡി സി, കെ എഫ് സി തുടങ്ങിയവരൊക്കെ വേറിട്ടും കൈകോര്‍ത്തുമൊക്കെ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നുമുണ്ട്.  പുതുമയാര്‍ന്ന ആശയങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കുവാന്‍ മിടുക്കു കാണിക്കുന്ന നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ വിവിധ മേഖലകളില്‍ വളര്‍ന്നു വന്നിട്ടുണ്ട് എന്നത് ഇന്ത്യയുടെ സ്റ്റാര്‍ട്ട് അപ് ഭൂപടത്തില്‍ കേരളത്തിന് ഒരു സ്ഥായിയായ സ്ഥാനം നല്‍കുന്നുമുണ്ട്.  

X
Top