എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

നിക്ഷേപകര്‍ അണ്‍ലിസ്റ്റഡ് ഓഹരികളെ കൈയ്യൊഴിയുന്നു

മുംബൈ: ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികള്‍ വലിയ തോതില്‍ ഇടിവ് നേരിട്ടതായി റിപ്പോര്‍ട്ട്. പല കമ്പനികളുടേയും ഓഹരികള്‍ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യില്‍ തിരിച്ചടി നേരിട്ടതോടെ നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയായിരുന്നു.

മെട്രോപോളിറ്റന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എംഎസ്ഇഐ), മാട്രിക്‌സ് ഗ്യാസ് റിന്യൂവബിള്‍സ് എന്നിവയുടെ ഓഹരികള്‍ ജൂണിലെ നിരക്കില്‍ നിന്നും 50 ശതമാനം ഇടിഞ്ഞപ്പോള്‍ അപ്പോളോ ഗ്രീന്‍ എനര്‍ജി 44 ശതമാനം തകര്‍ച്ചയാണ് നേരിട്ടത്.

ടാറ്റ കാപിറ്റലും നയാര എനര്‍ജിയും 29 ശതമാനം വീതവും ബിരാ, ഓയോ, ഫാംഈസി, മോതിലാല്‍ ഓസ്വാള്‍ ഹോം ഫിനാന്‍സ്, എന്‍എസ്ഇ, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ഓര്‍ബിസ് ഫിനാന്‍ഷ്യല്‍, കാപ്‌ജെമിനി ടെക്ക്, സ്റ്റഡ്‌സ് ആക്‌സസറീസ് എന്നിവ 16.4 ശതമാനം,13 ശതമാനം,11.8 ശതമാനം, 11.1 ശതമാനം, 11.1 ശതമാനം, 6.7 ശതമാനം, 5.4 ശതമാനം, 4.1 ശതമാനം, 3.7 ശതമാനം എന്നിങ്ങനെയും ഇടിഞ്ഞു.

എച്ച്ഡിബി ഫൈനാന്‍ഷ്യല്‍, വിക്രം സോളാര്‍, എന്‍എസ്ഡിഎല്‍ എന്നിവ തങ്ങളുടെ ഓഹരികളുടെ ഐപിഒ ഇഷ്യുവിലയില്‍ യഥാക്രമം 40 ശതമാനവും 15 ശതമാനവും 20 ശതമാനവും കുറവ് വരുത്തിയിരുന്നു. ടാറ്റ കാപിറ്റല്‍ റൈറ്റ് ഇഷ്യു നടത്തിയപ്പോള്‍ മൂല്യം കുറച്ചു. ഇതാണ് നിക്ഷേപകരെ ജാഗരൂകരാക്കിയത്.

X
Top