ബജറ്റിൽ റെയിൽവേയുടെ പ്രതീക്ഷയെന്ത്?സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജിഎസ്ടി വകുപ്പ്പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കുംവ്യാജവിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്

പ്രധാനമന്ത്രി ഗ്രാം സഡക് യോജനയുടെ നാലാംഘട്ടം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‍വൈ) യുടെ നാലാംഘട്ടം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂ‍ർണ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.

25,000 ഗ്രാമീണ മേഖലകളിലേക്കുള്ള റോഡ് ഗതാഗതം യാഥാ‍ർഥ്യമാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം

“ജനസംഖ്യയ്ക്ക് മുൻഗണന നൽകി 25,000 ഗ്രാമീണ ആവാസവ്യവസ്ഥകളിലേക്ക് എല്ലാ കണക്റ്റിവിറ്റിയും ലഭ്യമാക്കുന്നതിനായി പിഎംജിഎസ്‍വൈയുടെ നാലാംഘട്ടം ആരംഭിക്കും”- ഈ സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.

ബജറ്റിനു മുന്നോടിയായി പാർലമെൻ്റിൽവെച്ച 2023-24 സാമ്പത്തിക സർവേയിൽ പിഎംജിഎസ്‍വൈയുടെ കീഴിൽ 8,29,409 കിലോമീറ്റർ റോഡിന് അനുമതി നൽകിയതായി വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ് ജൂൺ 18 വരെ 7,63,308 കിലോമീറ്റർ റോഡിൻ്റെ നിർമാണം പൂർത്തിയായതായും വ്യക്തമാക്കിയിട്ടുണ്ട്. 3.23 ലോക്ഷം കോടി രൂപയുടെ ചെലവിലാണ് നിർമാണം പൂർത്തിയായത്.

അതേസയം ദേശീയ വ്യാവസായിക ഇടനാഴിയുടെ ഭാഗമായി 11 വ്യാവസായിക ഇടനാഴികളുടെ വികസനവുമായി മുന്നോട്ടുപോകുന്നത് ഇന്ത്യയിലെ റോഡ് കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുമെന്നും ബജറ്റിൽ പറയുന്നുണ്ട്.

2000 ഡിസംബർ 25നാണ് പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‍വൈ) യുടെ പ്രഖ്യാപനം നടന്നത്. അടൽ ബിഹാരി വാജ്പേയി പ്രധാമന്ത്രിയായിരിക്കെയാണ് പിഎംജിഎസ്‍വൈ പ്രഖ്യാപിച്ചത്.

2013ലായിരുന്നു പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനം നടന്നത്. ഇതിന് ശേഷം മാവോയിസ്റ്റ് ബാധിത മേഖലകളിലെ ഗ്രാമീണ റോഡുകൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2016ൽ, റോഡ് കണക്റ്റിവിറ്റി പ്രോജക്റ്റ് ഫോർ ലെഫ്റ്റ് വിങ് എക്സ്ട്രീമിസം അഫക്ടഡ് ഏരിയാസ് (RCPLWEA) എന്ന പദ്ധതി അവതരിപ്പിച്ചു.

2019ലായിരുന്നു പിഎംജിഎസ്‍വൈയുടെ മൂന്നാംഘട്ടം പ്രഖ്യാപിച്ചത്.

X
Top