
ന്യൂഡൽഹി: ‘വ്യാപാരം സുഗമമാക്കുന്നതിനും’ പാപ്പരത്ത ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നൽകി 9 മുൻഗണന മേഖലകൾ കേന്ദ്രീകരിച്ച് സുസ്ഥിരമായ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച 2024-25 ലെ കേന്ദ്ര ബജറ്റ് വിഭാവനം ചെയ്യുന്നു.
“വ്യാപാരം സുഗമമാക്കുക’, എന്ന ലക്ഷ്യത്തോടെ ജൻ വിശ്വാസ് ബിൽ 2.0 കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾക്ക് ബിസിനസ്സ് പരിഷ്‌കരണത്തിനുള്ള കർമ്മ പദ്ധതികളും ഡിജിറ്റലൈസേഷനും നടപ്പിലാക്കാൻ പ്രോത്സാഹനം നൽകാനും നിർദ്ദേശമുണ്ട്.
പാപ്പരത്വ കോഡ് (IBC) പ്രകാരമുള്ള നടപടികൾ മെച്ചപ്പെടുത്തുന്നതിനായി ഒരു ഇൻ്റഗ്രേറ്റഡ് ടെക്നോളജി പ്ലാറ്റ്ഫോം രൂപീകരിക്കുമെന്നും, അതുവഴി സ്ഥിരത, സുതാര്യത, സമയബന്ധിതമായ പ്രോസസ്സിംഗ്, മികച്ച മേൽനോട്ടം എന്നിവ ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
1,000-ത്തിലധികം കമ്പനികൾ IBC പരിഹരിച്ചിട്ടുണ്ടെന്നും, അതിൻ്റെ ഫലമായി 3.3 ലക്ഷം കോടി രൂപ നേരിട്ട് തിരിച്ചു പിടിക്കാൻ സാധിച്ചിട്ടുണ്ടെന്നും ശ്രീമതി നിർമ്മല സീതാരാമൻ എടുത്തുപറഞ്ഞു.
കൂടാതെ, 10 ലക്ഷം കോടിയിലധികം വരുന്ന 28,000 കേസുകൾ തീർപ്പാക്കി. IBC യിൽ ഉചിതമായ മാറ്റങ്ങൾ വരുത്താനും പാപ്പരത്ത പരിഹാരം വേഗത്തിലാക്കാനും ട്രിബ്യൂണലുകളിലെയും അപ്പലേറ്റ് ട്രൈബ്യൂണലുകളിലെയും പരിഷ്‌ക്കരിക്കുകയും ശക്തമാക്കുകയും ചെയ്യും എന്നും അവർ പറഞ്ഞു.
അധിക ട്രൈബ്യൂണലുകൾ സ്ഥാപിക്കാനും കേന്ദ്രമന്ത്രി നിർദ്ദേശിച്ചു, അതിൽ ചിലത് കമ്പനി നിയമത്തിന് കീഴിലുള്ള കേസുകൾ മാത്രം പരിഗണിച്ച് തീർപ്പാക്കും.
പരിമിത ബാധ്യതാ പങ്കാളിത്ത സ്ഥാപനങ്ങളുടെ (LLP) സ്വമേധയായുള്ള അടച്ചുപൂട്ടുൽ സുഗമമാക്കുന്നതിനായി സെൻ്റർ ഫോർ പ്രോസസ്സിംഗ് ആക്‌സിലറേറ്റഡ് കോർപ്പറേറ്റ് എക്‌സിറ്റിൻ്റെ (C-PACE) സേവനങ്ങൾ പ്രയോജനപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. അതുവഴി അടച്ചുപൂട്ടലിനുള്ള സമയം കുറയ്ക്കാനാകും.
ഡെറ്റ് റിക്കവറി ട്രൈബ്യൂണലുകൾ പരിഷ്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളണമെന്നും റിക്കവറി വേഗത്തിലാക്കാൻ അധിക ട്രൈബ്യൂണലുകൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.