
മുംബൈ: 770 ശതമാനം ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 29 നിശ്ചയിച്ചിരിക്കയാണ് ബിര്‍ള ഗ്രൂപ്പിന്റെ ഫ്‌ലാഗ് ഷിപ്പ് കമ്പനിയായ അള്‍ട്രാടെക്ക് സിമന്റ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 77.50 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം.
14200 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ബ്രോക്കറേജ് സ്ഥാപനം ഷെയര്‍ഖാന്‍. കമ്പനിയുടെ വളര്‍ച്ചാ കാഴ്ചപ്പാട് മികച്ചതാണെന്ന് ഇവര്‍ പറയുന്നു. നിലവില്‍ കമ്പനി ഓഹരി വിലയുടെ തോത്് പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനലാഭത്തിന്റെ 21.4 മടങ്ങാണെങ്കിലും 2027 സാമ്പത്തികവര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം വര്‍ദ്ധിക്കുന്ന മുറയ്ക്ക് ഇത് 17.6 മടങ്ങായി കുറയും.
നേരത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മ്മാതാക്കളായ അള്‍ട്രാടെക്ക് സിമന്റ് 2226 കോടി രൂപ ഒന്നാംപാദ അറ്റാദായ രേഖപ്പെടുത്തിയിരുന്നു. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 49 ശതമാനം കൂടുതലാണിത്.
വരുമാനം 17.7 ശതമാനം ഉയര്‍ന്ന് 21275.45 കോടി രൂപയായിട്ടുണ്ട്. വില്‍പന അളവ് 9.7 ശതമാനം ഉയര്‍ന്ന് 36.83 ദശലക്ഷം ടണ്ണായി.
ഇന്ത്യ സിമന്റ്സ്, കെസോറാം ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഏറ്റെടുക്കലാണ് വില്‍പന അളവ് വര്‍ദ്ധിപ്പിക്കാന്‍ കമ്പനിയെ സഹായിച്ചത്. ഇത് ഇബിറ്റയില്‍ പ്രതിഫലിച്ചു. കണ്‍സോളിഡേറ്റഡ് ഇബിറ്റ 44 ശതമാനമുയര്‍ന്ന് 4591 കോടി രൂപയായി.





