4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

2.70 എംടിപിഎയുടെ ക്ലിങ്കർ യൂണിറ്റ് കമ്മീഷൻ ചെയ്ത് അൾട്രാടെക് സിമന്റ്

ഡൽഹി: ഛത്തീസ്ഗഡിലെ ഹിർമി നിർമ്മാണ പ്ലാന്റിൽ രണ്ടാം ക്ലിങ്കർ യൂണിറ്റ് കമ്മീഷൻ ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ സിമന്റ് ഉൽപ്പാദകരായ അൾട്രാടെക് സിമന്റ്, ഇതിലൂടെ കമ്പനിയുടെ നിർമ്മാണ ശേഷി പ്രതിവർഷം 2.70 ദശലക്ഷം ടൺ വർദ്ധിക്കും. ഇതിന് പുറമെ, അടുത്ത പാദത്തോടെ ഇതേ പ്ലാന്റിൽ 1.30 എംടിപിഎ ശേഷിയുള്ള മറ്റൊരു ക്ലിങ്കർ യൂണിറ്റ് കമ്മീഷൻ ചെയ്യാൻ കമ്പനി പദ്ധതിയിടുന്നു. ക്ലിങ്കറൈസേഷൻ യൂണിറ്റിന്റെ കമ്മീഷൻ ചെയ്യൽ ഷെഡ്യൂളിന് മുമ്പേ തന്നെ പൂർത്തിയാക്കിയെന്നും, കൊവിഡ് കാരണം ഈ വർഷത്തിന്റെ തുടക്കത്തിൽ പ്രോജക്ട് ജോലികളിൽ നേരിട്ട മാന്ദ്യം കണക്കിലെടുക്കുമ്പോൾ ഇത് ഒരു അതുല്യമായ നേട്ടമാണെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
അൾട്രാടെക്കിന് 119.95 എംടിപിഎ ഗ്രേ സിമന്റിന്റെ ഏകീകൃത ശേഷിയുണ്ട്, കൂടാതെ, ഇന്ത്യയിലുടനീളം 22 സംയോജിത നിർമ്മാണ യൂണിറ്റുകളും, 27 ഗ്രൈൻഡിംഗ് യൂണിറ്റുകളും ഒരു ക്ലിങ്കറൈസേഷൻ യൂണിറ്റും, എട്ട് ബൾക്ക് പാക്കേജിംഗ് ടെർമിനലുകളും കമ്പനിക്ക് സ്വാന്തമായുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിൽപ്പന അളവ് 9 ശതമാനം വർധിച്ച് 94 എംടിപിഎയായി, ഒപ്പം കഴിഞ്ഞ മാർച്ച് പാദത്തിൽ കമ്പനി 90% ശേഷി വിനിയോഗം രേഖപ്പെടുത്തി.

X
Top