കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കും

യുഗ്രോ കാപിറ്റലിന് 25.2 കോടി രൂപ അറ്റാദായം

കൊച്ചി: ഡേറ്റ ടെക്ക് ബാങ്കിതര ധനകാര്യ സ്ഥാപനമായ യുഗ്രോ കാപിറ്റലിന് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 25.2 കോടി രൂപ അറ്റാദായം. ലാഭത്തില്‍ 244 ശതമാനമാണ് വാര്‍ഷിക വര്‍ധന.

മുന്‍വര്‍ഷം ഇതേകാലയളവില്‍ 7.3 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയിലും മികച്ച വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം ആസ്തി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 85 ശതമാനം വര്‍ധിച്ച് 6,777 കോടി രൂപയിലെത്തി.

ആദ്യ പാദത്തില്‍ 2,036 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ എംഎസ്എംഇ വായ്പാദാതാവായ യുഗ്രോയുടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 65 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

8,664 എംഎസ്എംഇ ഉപഭോക്താക്കളെയാണ് പുതുതായി കമ്പനിക്ക് ലഭിച്ചത്.

X
Top