ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

യുബിഎസ്‌ എസ്‌ബിഐയെയും ആക്‌സിസ്‌ ബാങ്കിനെയും ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു

ഗോള ബ്രോക്കറേജ്‌ ആയ യുബിഎസ്‌ ഇന്ത്യയിലെ മുന്‍നിര ബാങ്കിംഗ്‌ ഓഹരികളായ എസ്‌ബിഐയെയും ആക്‌സിസ്‌ ബാങ്കിനെയും ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു. ഇതിനെ തുടര്‍ന്ന്‌ ഈ ഓഹരികളുടെ വിലയില്‍ ഇടിവ്‌ നേരിട്ടു.

നേരത്തെ എസ്‌ബിഐ വാങ്ങുക എന്ന ശുപാര്‍ശ ചെയ്‌തിരുന്ന യുബിഎസ്‌ ഇപ്പോള്‍ വില്‍ക്കുക എന്ന റേറ്റിംഗാണ്‌ നല്‍കിയിരിക്കുന്നത്‌. നേരത്തെ 730 രൂപയിലേക്ക്‌ എസ്‌ബിഐ ഉയരാന്‍ സാധ്യതയുണ്ടെന്നായിരുന്നു യുബിഎസിന്റെ നിഗമനമെങ്കില്‍ ഡൗണ്‍ഗ്രേഡിംഗിനു ശേഷം ഈ ഓഹരി 530 രൂപയിലേക്ക്‌ ഇടിയാനിടയുണ്ടെന്നാണ്‌ പ്രവചനം.

ആക്‌സിസ്‌ ബാങ്കിനെ ന്യട്രല്‍ എന്ന റേറ്റിംഗിലേക്കാണ്‌ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തത്‌. ലക്ഷ്യമാക്കുന്ന വില 1150 രൂപയില്‍ നിന്ന്‌ 1100 രൂപയായി കുറച്ചു. യുബിഎസ്‌ നടത്തിയ ഡൗണ്‍ഗ്രേഡിംഗിനെ തുടര്‍ന്ന്‌ ആക്‌സിസ്‌ ബാങ്ക്‌ ഇന്ന്‌ രണ്ട്‌ ശതമാനത്തിലേറെ ഇടിവ്‌ നേരിട്ടു. എസ്‌ബിഐ 1.75 ശതമാനം നഷ്‌ടം രേഖപ്പെടുത്തി.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ വില്‍ക്കുക എന്ന ശുപാര്‍ശ യുബിഎസ്‌ നിലനിര്‍ത്തി. ലക്ഷ്യമാക്കുന്ന വില 2050 രൂപയില്‍ നിന്നും 1875 രൂപയായി കുറച്ചു. നിഫ്‌റ്റി ബാങ്ക്‌, നിഫ്‌റ്റി പി എസ്‌ യു ബാങ്ക്‌ സൂചികകള്‍ ഇന്ന്‌ ഇടിവ്‌ നേരിട്ടു.

നിഫ്‌റ്റി ബാങ്ക്‌ സൂചികയിലെ 12 ഓഹരികളില്‍ പത്തും വ്യാപാരത്തിനിടെ നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റി പി എസ്‌ യു ബാങ്ക്‌ സൂചികയിലെ 12 ഓഹരികളും ഇടിഞ്ഞു.

X
Top