യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ആര്‍ബിഎല്‍ ഓഹരി വാങ്ങാന്‍ യുഎഇ ബാങ്ക്

ന്ത്യന്‍ ബാങ്കിംഗ് രംഗത്തേക്ക് കടന്നു വരാനുള്ള യുഎഇ ബാങ്കിന്റെ നീക്കം സജീവമായി. പ്രമുഖ ബാങ്കായ ആര്‍.ബി.എലിന്റെ (രത്‌നാകര്‍ ബാങ്ക് ലിമിറ്റഡ്) ഓഹരികള്‍ എമിറേറ്റ്‌സ് എന്‍.ബി.ഡി (നാഷണല്‍ ബാങ്ക് ഓഫ് ദുബൈ) വാങ്ങുന്നതിനുള്ള നടപടികള്‍ മുന്നേറുകയാണ്.

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് എമിറേറ്റിസ് എന്‍.ബി.ഡിക്ക് റിസര്‍വ് ബാങ്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. ദുബൈ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് എമിറേറ്റ്‌സ് എന്‍.ബി.ഡി. ആര്‍.ബി.എല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലുമുണ്ട്.

എന്‍.ബി.ഡി ബാങ്ക് ആര്‍.ബി.എലില്‍ 317 കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് സൂചന. നിലവിലുള്ള ഓഹരി വിലയില്‍ തന്നെയാകും ഇടപാടുകള്‍. 100 ശതമാനം പബ്ലിക് ഓഹരികളുള്ള ബാങ്കില്‍ വിദേശ ഫണ്ടുകളും നിക്ഷേപിക്കുന്നുണ്ട്.

ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് അടുത്തിടെയാണ് 3.82 ശതമാനം ഓഹരികള്‍ വിറ്റത്. ആര്‍.ബി.എല്‍ ഓഹരികള്‍ കഴിഞ്ഞ മാസം 21 ശതമാനം ഉയര്‍ന്നിരുന്നു.

2007 ലാണ് എമിറേറ്റിസ് എന്‍.ബി.ഡി ബാങ്ക് നിലവില്‍ വന്നത്. നേരത്തെയുണ്ടായിരുന്ന എമിറേറ്റ്‌സ് ബാങ്ക് ഇന്റര്‍നാഷണലും നാഷണല്‍ ബാങ്ക് ഓഫ് ദുബൈയും ലയിച്ചായിരുന്നു എമിറേറ്റ്‌സ് എന്‍.ബി.ഡിയുടെ രൂപീകരണം.

1943 ല്‍ മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ ആര്‍.ബി.എല്‍ പിന്നീട് വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു.

X
Top