കൊച്ചി: ടയർ നിർമാണത്തിനാവശ്യമായ സ്വാഭാവിക റബർ ക്ഷാമം പരിഹരിക്കാൻ ടയർ നിർമാതാക്കളുടെ സംഘടനയുടെ നേതൃത്വത്തിൽ റബർ കൃഷി വ്യാപകമാക്കുന്നു.
നിലവിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും അസോസിയേഷന്റെ മേൽനോട്ടത്തിൽ കൃഷി ചെയ്യുന്നുണ്ട്.
റബറിന്റെ വർധിച്ച ആവശ്യകത കണക്കിലെടുത്താണു കൂടുതൽ സംസ്ഥാനങ്ങളിലേക്കു കൃഷി വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ഭാരവാഹികൾ പറയുന്നു.
കൃഷി വ്യാപിപ്പിക്കാൻ 1100 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. രാജ്യത്തെ അഞ്ചു മുൻനിര ടയർ നിർമാതാക്കളുടെയും സർക്കാരിന്റെയും സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുകയെന്ന് ആത്മ ചെയർമാൻ അർണബ് ബാനർജി പറഞ്ഞു.