സേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നുആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയം തുക കുറഞ്ഞേക്കും; തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽസിൽവർ ലൈൻ പദ്ധതി: കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച DPR കേന്ദ്രം തള്ളി

ഇത്തവണ കേരളത്തിനായി ബജറ്റിൽ എന്തുണ്ടാകും?

ഴിഞ്ഞ ബജറ്റുകളിൽ എല്ലാം കേരളത്തിന് നിരാശയായിരുന്നു ഫലം. പ്രതീക്ഷിച്ച പല പ്രഖ്യാപനങ്ങളും ഉണ്ടായില്ല. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് എൻഡിഎ സർക്കാരിൻ്റെ ഭാഗമായ രണ്ടു കേന്ദ്രമന്ത്രിമാർ ഇത്തവണ കേരളത്തിൽ നിന്നുണ്ട്.

കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായാൽ നിരവധി വികസന പ്രവ‍ർത്തനങ്ങൾ നടത്തുമെന്ന് കേരളം സന്ദ‍ർശിച്ച പ്രധാനമന്ത്രിയും പ്രചാരണ വേളയിൽ പല തവണ പറഞ്ഞിരുന്നു.

ഇത്തവണയെങ്കിലും ബജറ്റിൽ അ‍‍ർഹമായ പരിഗണന കിട്ടുമോയെന്ന് ഉറ്റു നോക്കുകയാണ് സംസ്ഥാനം. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രത്തിനുള്ള അവഗണന പലതവണ ചർച്ചയായിട്ടുണ്ട്.

ബജറ്റിന് മുന്നോടിയായി ധനമന്ത്രിയുമായി നടത്തിയ യോഗത്തിൽ കടമെടുക്കൽ പരിധി സംബന്ധിച്ച വിഷയം വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ചിരുന്നു. കേരളും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേന്ദ്രസർക്കാരിൻ്റെ ഉത്തരവ് മൂലം കഴിഞ്ഞ നാല് വർഷത്തിനിടെ തമിഴ്നാടിന് 8,500 കോടി രൂപയുടെ വായ്പകൾ നഷ്ടപ്പെട്ടതായി തമിഴ്‌നാട് ധനമന്ത്രി തങ്കം തേനരസു ചൂണ്ടിക്കാട്ടി. സമാനമായ പ്രശ്നം കേരളവും ഉന്നയിച്ചിട്ടുണ്ട്.

സംസ്ഥാനം നേരിടുന്ന നിലവിലെ പണലഭ്യത ക്കുറവ്മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 2024-25 ലെ കേന്ദ്ര ബജറ്റിൽ കുറഞ്ഞത് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള ധനമന്ത്രി കെ എൻ ബാലഗോപാലൻ കേന്ദ്രവുമായി നടത്തിയ ചർച്ചയിൽ അഭ്യർത്ഥിച്ചിരുന്നു.

ധനമന്ത്രിയുമായി നടന്ന യോഗത്തിൽ, മിക്ക സംസ്ഥാന ധനമന്ത്രിമാരും അതത് സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് കൂടുതൽ ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്‌ട്ര പോർട്ടിൻ്റെയും തുറമുഖ മേഖലയുടെയും വികസനത്തിൽ സംസ്ഥാനത്തിൻ്റെ പങ്ക് നിറവേറ്റുന്നതിന് 5,000 കോടി രൂപയുടെ പ്രത്യേക മൂലധന നിക്ഷേപം ആവശ്യമാണെന്ന് ധനമന്ത്രി പറയുന്നു.

കോഴിക്കോടിനും വയനാടിനും ഇടയിലുള്ള ടണൽ റോഡ് പോലുള്ള മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 5,000 കോടി രൂപയോളം സംസ്ഥാനം അധികം ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ കേരളത്തിലെ റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കേണ്ടതുണ്ട്.

അതിവേഗ റെയിൽവേ ഇടനാഴി അവതരിപ്പിക്കേണ്ടത് അടിയന്തര ആവശ്യമായതിനാൽ ഈ വിഷയവും ധനമന്ത്രി ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇത്തവണ കൂട്ടുകക്ഷി ഭരണമായതിനാൽ കേന്ദ്രത്തെ സംബന്ധിച്ച് സഖ്യകക്ഷികളുടെ തലവൻമാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല.

ആന്ധ്രയുടെയും ബീഹാറിൻ്റെയും ക്ഷേമത്തിനായി പ്രത്യേക പദ്ധതികളും ബജറ്റ് വിഹിതവും വേണ്ടി വരും.

ഒഡീഷയും ചത്തീസ്ഗഢും എല്ലാം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാവസായിക പാർക്കുകളും വൈദ്യുതി ഗ്രിഡുകളും റെയിൽവേ വികസനവും പോലുള്ള പദ്ധതികൾക്കായി വലിയ ബജറ്റ് വിഹിതം തന്നെയാണ് ഒഡിഷ ആവശ്യപ്പെട്ടിരിക്കുന്നത്. സമാനമായ ആവശ്യങ്ങൾ പല സംസ്ഥാനങ്ങൾക്കുമുണ്ട്.

X
Top