
രണ്ട് പ്രാരംഭ ഓഹരി വില്‍പ്പനകളാണ് ഈ ആഴ്ച ഇന്ത്യന്‍ വിപണിയില്‍ നടക്കുന്നത്. എലിന്‍ ഇലക്ട്രോണിക്‌സ്, കെഫിന്‍ ടെക്‌നോളജീസ് എന്നിവയാണ് ഐപിഒ നടത്തുന്ന കമ്പനികള്‍.
ഇരുവരും ചേര്‍ന്ന് 1,975 കോടി രൂപയാണ് ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്.കെഫിന്‍ ഐപിഒ തിങ്കാളാഴ്ച ആരംഭിക്കുമ്പോള്‍ എലിന്‍ ഇലക്ട്രോണിക്‌സിന്റേത് ചൊവ്വാഴ്ച മുതലാണ്. ഇരു ഐപിഒകളുടെയും വിശദാംശങ്ങള്‍ അറിയാം.
കെഫിന്‍ ഐപിഒ
15,00 കോടി രൂപയാണ് കെഫിന്‍ ടെക്‌നോളജീസ് ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെയാണ് ഐപിഒ. ജെനറല്‍ അറ്റ്ലാന്റിക് സിംഗപ്പൂര്‍ പിടിഇയുടെ ഓഹരികളാണ് വില്‍ക്കുന്നത്. 72.51 ശതമാനം ഓഹരികളാണ് ജെനറല്‍ അറ്റ്ലാന്റിക്കിന് കെഫിന്നില്‍ ഉള്ളത്.
ഡിസംബര്‍ 19ന് തുടങ്ങുന്ന ഐപിഒ 21ന് അവസാനിക്കും. 347-366 രൂപയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 40 ഓഹരികളുടെ ഒരു ബിഡിനായി അപേക്ഷിക്കാവുന്നതാണ്. ഐപിഒയുടെ 10 ശതമാനം ആണ് റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കി വെച്ചിരിക്കുന്നത്.
ഇന്ത്യയിലും വിദേശത്തുമായി അസറ്റ് മാനേജേഴ്സ് ഉള്‍പ്പടെയുള്ളവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് കെഫിന്‍. രാജ്യത്തെ 41 അസറ്റ് മാനേജ്മെന്റ് കമ്പനികളില്‍ 24 എണ്ണവും കെഫിന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ്.
2021-22 കാലയളവില്‍ 148.5 കോടി രൂപയായിരുന്നു കെഫിന്നിന്റെ അറ്റാദായം. ഇക്കാലയളവില്‍ വരുമാനം 33 ശതമാനം ഉയര്‍ന്ന് 639.5 കോടി രൂപയിലെത്തി.
എലിന്‍ ഇലക്ട്രോണിക്‌സ് ഐപിഒ
എലിന്‍ ഇലക്ട്രോണിക്സിന്റെ പ്രാരംഭ ഓഹരി വില്‍പ്പന ഡിസംബര്‍ 20ന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഐപിഒ ഡിസംബര്‍ 22ന് സമാപിക്കും. 475 കോടി രൂപയാണ് ഐപിഒയിലൂടെ കമ്പനി സമാഹരിക്കുന്നത്.
ഐപിഒയുടെ പ്രൈസ് ബാന്‍ഡ് 234-247 രൂപയാണ്. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 60 ഓഹരികള്‍ക്കോ അതിന്റെ ഗുണിതങ്ങള്‍ക്കോ അപേക്ഷിക്കാം. 35 ശതമാനം ഓഹരികളാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ചിരിക്കുന്നത്.
175 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 300 കോടിയുടെ ഓഹരികളുമാണ് വില്‍ക്കുന്നത്. മൂലധന ആവശ്യങ്ങള്‍ക്കും ബാധ്യതകള്‍ തീര്‍ക്കാനുമാവും ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുക.
രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഇലക്ടോണിക്സ് ഉപകരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന കമ്പനിയാണ് എലിന്‍. ഗോവ, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കമ്പനിക്ക് നിര്‍മാണ കേന്ദ്രങ്ങളുണ്ട്.
2021-22 കാലയളവില്‍ 39.15 കോടി രൂപയായിരുന്നു എലിന്റെ അറ്റാദായം. 1,094.67 കോടി രൂപയുടെ വരുമാനവും ഇക്കാലയളവില്‍ നേടി.
നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കമ്പനിയുടെ ലാഭം 20.67 കോടിരൂപയാണ്.