Alt Image
പഞ്ചസാര ഇറക്കുമതിക്ക് ഇളവ് നീട്ടി കേന്ദ്രം; ഉല്‍പ്പാദനം പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്? ◆ ആഗോള ബാങ്കിങ് മേഖല സ്ഥിരതയോടെ മുന്നോട്ട് പോകുമെന്ന് മൂഡീസ് ◆ ഏഷ്യയിലെ മൂന്നാമത്തെ വന്‍ശക്തിയായി ഇന്ത്യ; ഏഷ്യ പവര്‍ ഇന്‍ഡക്സ് 2026ല്‍ ജപ്പാനെയും റഷ്യയെയും പിന്നിലാക്കി ◆ കുതിച്ചുയർന്ന് വിദ്യാഭ്യാസ വായ്പാ വിപണി; 2019നെ അപേക്ഷിച്ച് കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തായി നിർമാണ മേഖല; പിഎംഐ ഒൻപത് മാസത്തെ ഉയർന്ന നിലയിൽ ◆

പ്രതിദിന യുപിഐ ഇടപാടുകൾ 25 ആക്കാൻ തീരുമാനം

ന്യൂഡൽഹി: വ്യക്തികൾ തമ്മിലുള്ള പ്രതിദിന യുപിഐ ഇടപാടുകൾ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബർ 10 മുതൽ മാറ്റം നടപ്പാക്കണമെന്ന് നിർദേശിച്ച് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഉത്തരവിറക്കി.

വ്യക്തിഗത ഇടപാടുകൾക്ക് പൊതുവേ ഒരുലക്ഷമാണ് പരിധി. എന്നാൽ ക്യാപ്പിറ്റൽ മാർക്കറ്റ്, ഇൻഷുറൻസ്, ചില ബിൽ പേയ്മെന്റുകൾ അടക്കമുള്ളവയിൽ പരിധി 2 ലക്ഷം രൂപ വരെയാണ്.

ഐപിഒ ഇടപാടിനുള്ള യുപിഐ (അസ്ബ) പരിധി 5 ലക്ഷം രൂപയാണ്. അതായത് ഐപിഒയിൽ പങ്കെടുക്കുന്നതിനായി യുപിഐ വഴി 5 ലക്ഷം രൂപ വരെ ഒറ്റയടിക്ക് നിക്ഷേപിക്കാം.

പ്രതിദിന പരിധിയിൽ അതത് ബാങ്കുകൾക്കും യുപിഐ ആപ്പുകൾക്കും ആവശ്യമായ മാറ്റം വരുത്താൻ അവകാശമുണ്ട്.

പണം അയയ്ക്കാനും സ്വീകരിക്കാനും പല യുപിഐ ആപ്പുകൾ ഉപയോഗിച്ചാലും ഒരു അക്കൗണ്ടുമായി ബന്ധിപ്പിച്ച ഇടപാടുകളെല്ലാം ഒന്നിച്ചാണ് പരിഗണിക്കുന്നത്.

വ്യാപാരികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും നമ്മൾ പണമടയ്ക്കുന്ന പഴ്സൻ ടു മർച്ചന്റ് (പിടുഎം) ഇടപാടുകളുടെ പ്രതിദിന പരിധി 10 ആണ്. ഇതുവഴി 2 ലക്ഷം രൂപ വരെ അയയ്ക്കാം.

X
Top