വിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവ്; ചൈനീസ് പങ്കാളിത്തമുള്ള കമ്പനികള്‍ക്കും ഇനി ഗ്രീന്‍ സിഗ്‌നല്‍നിര്‍മ്മാണ മേഖലയില്‍ ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ്നികുതി പിരിവില്‍ വളര്‍ച്ച അഞ്ച് ശതമാനം മാത്രംപശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നു

ചൈനയ്‌ക്കെതിരെ തീരുവ; ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങളുടെ മേല്‍ കൂടുതല്‍ താരിഫ് ചുമത്തുന്നതിനുള്ള സമയ പരിധി യുഎസ് 90 ദിവസം കൂടി നീട്ടി. ഇത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് നീക്കം.

വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള താരിഫ് ഉടമ്പടി ഓഗസ്റ്റ് 12 ന് പുലര്‍ച്ചെ 12:01 ന് അവസാനിക്കാനിരിക്കെയായിരുന്നു തീരുമാനം. ഇതോടെ കരാര്‍ യഥാര്‍ത്ഥ്യമാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും 90 ദിവസം കൂടി ലഭിക്കും. കഴിഞ്ഞ മാസം സ്റ്റോക്ക്‌ഹോമില്‍ നടന്ന ചര്‍ച്ചകള്‍ പോസിറ്റാവായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം ജനീവയിലും ലണ്ടനിലും നടന്ന യോഗങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടമായി.

നിലവില്‍, ചൈനീസ് ഇറക്കുമതികള്‍ക്ക് 30% തീരുവയാണ് യുഎസ് ചുമത്തുന്നത്. ചൈന തിരിച്ച് 10 ശതമാനം തീരുവയും ഈടാക്കുന്നു. യുഎസ് സോയാബീനുകളുടെ വാങ്ങല്‍ വര്‍ദ്ധിപ്പിക്കാന്‍ ട്രംപ് ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരം സന്തുലിതമാക്കുന്നതിനാണിത്.

വ്യാപാര യുദ്ധം ഒഴിവാക്കുന്നതിനും ചര്‍ച്ചകള്‍ സജീവമായി നിലനിര്‍ത്തുന്നതിനുമുള്ള നീക്കമാണ് ട്രംപിന്റേതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

X
Top