ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

ആസ്റ്റർ മെഡ്‌സിറ്റി ‘ട്രോമാക്സ്-2026’

കൊച്ചി: ട്രോമ രോഗികളുടെ സമഗ്ര പരിചരണത്തെക്കുറിച്ച് ആഴത്തിലുള്ളതും പ്രായോഗികവുമായ ഉൾക്കാഴ്ച മാക്സിലോഫേഷ്യൽ സർജന്മാർക്ക് നൽകുന്നതിനായി ട്രോമാക്‌സ്-2026 സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. ആസ്റ്റർ മെഡ്‌സിറ്റിയിലെ ക്രാനിയോമാക്സില്ലോഫേഷ്യൽ സർജറി, എമർജൻസി മെഡിസിൻ വകുപ്പുകൾ, അസോസിയേഷൻ ഓഫ് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജൻസ് ഓഫ് ഇന്ത്യ കേരള ശാഖയുമായി സഹകരിച്ചായിരുന്നു പരിപാടി.

അടിയന്തര വൈദ്യശാസ്ത്ര വിദഗ്ധർ, തീവ്രപരിചരണ വിദഗ്ധർ, അനസ്തേഷ്യോളജിസ്റ്റുകൾ, ന്യൂറോ സർജന്മാർ, ക്രാനിയോമാക്സില്ലോഫേഷ്യൽ സർജന്മാർ എന്നിവരുടെ ഏകോപിത പരിചരണം ആവശ്യമായി വരുന്ന സങ്കീർണ്ണമായ പ്രക്രിയയാണ് ക്രാനിയോമാക്സില്ലോഫേഷ്യൽ ട്രോമ കൈകാര്യം ചെയ്യുക എന്നത്. റോഡ് അപകടത്തിൽപ്പെട്ടയാളുടെ പരിചരണം അപകട സ്ഥലത്ത് നിന്നാണ് ആരംഭിക്കുന്നതെന്ന് ട്രോമാക്സ് 2026-ൽ എടുത്തു പറഞ്ഞു. ട്രയാജിംഗ്, ട്രാൻസ്ഫർ, പരിചരണം, ശസ്ത്രക്രിയാനന്തര രോഗമുക്തി എന്നിവയിൽ നൽകുന്ന പരിചരണത്തിന്റെ ഗുണനിലവാരമാണ് രോഗാവസ്ഥയിലും മരണനിരക്കിലും സ്വാധീനിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചു.

മുഖത്തെ അസ്ഥികളുടെ ബയോമെക്കാനിക്സ്, ആധുനിക ഇംപ്ലാന്റ് സിസ്റ്റങ്ങൾ, മുഖത്തെ ഒടിവുകളുടെ വിപുലമായ രോഗനിർണയം, കുട്ടികൾക്കും പ്രായമായവർക്കുമുള്ള പ്രത്യേക ട്രോമ പരിചരണം, മാക്സിലോഫേഷ്യൽ ട്രോമയിലെ സങ്കീർണതകൾ കൈകാര്യം ചെയ്യൽ, പിന്നീട് വരാവുന്ന ട്രോമ വൈകല്യങ്ങൾ പരിഹരിക്കൽ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ററാക്ടീവ് കേസ് സ്റ്റഡീസ്, ഫോക്കസ്ഡ് ഗ്രൂപ്പ് ചർച്ചകൾ എന്നിവയും പരിപാടിയിൽ നടത്തി.

X
Top