
ട്രാവല്‍ ഫുഡ് സര്‍വീസസ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ജൂലായ് മൂന്ന് ബുധനാഴ്‌ച തുടങ്ങും. ജൂലായ് ഏഴ് വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്.
ഇഷ്യു വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂലായ് 10ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
ട്രാവല്‍ ഫുഡ് സര്‍വീസസ് 2000 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്.
പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുമാണ് ഒഎഫ്‌എസ് വഴി ഓഹരി വില്‍പ്പന നടത്തുന്നത്.
വിമാനതാവളങ്ങളില്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ്, ലോഞ്ച് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ട്രാവല്‍ ഫുഡ് സര്‍വീസസ്.





