തൊഴിൽ മേഖലയിൽ കേരളത്തിന് നിർണായക നേട്ടം; അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണൽ തൊഴിലവസരങ്ങളിൽ 172% വളർച്ചപശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍

രാജ്യത്ത് ആദ്യമായി ട്രാൻസ്‌ജെൻഡർ നയവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് വിവേചനരഹിത തൊഴിലിടങ്ങള്‍ ഒരുക്കുന്നതിനായി ആദ്യ ട്രാന്‍സ്ജെൻഡര്‍ നയവുമായി സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം.

സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരുള്‍പ്പെടെയുള്ളവർ, ട്രെയിനികള്‍, ഇന്റേണുകള്‍ തുടങ്ങിയവരായി ജോലിചെയ്യുന്ന ട്രാന്‍സ്ജെൻഡറുകള്‍ക്ക് തുല്യ അവസരമൊരുക്കുകയാണ് ലക്ഷ്യം.

ലിംഗം, പേര്, വിളിപ്പേര് തുടങ്ങിയവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുണ്ടെന്ന് നയത്തില്‍ വ്യക്തമാക്കുന്നു.

തൊഴില്‍ നല്‍കുന്നതിനൊപ്പം പ്രത്യേക ശൗചാലയം (യൂണിസെക്സ്) ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ തൊഴിലിടങ്ങളില്‍ ഒരുക്കണമെന്നും സംസ്ഥാനങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവര്‍ക്ക് അയച്ച നയത്തിന്റെ ഉത്തരവില്‍ പറയുന്നു.

വീഴ്ചവരുത്തിയാല്‍ ഉത്തരവാദപ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

X
Top