
മുംബൈ: ചൊവ്വാഴ്ച വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 446 പോയിന്റ് നേട്ടത്തില്‍ 63416 ലെവലിലും നിഫ്റ്റി 126 പോയിന്റ് നേട്ടത്തില്‍ 18817 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മാത്രമല്ല ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെടുത്താനും സൂചികയ്ക്കായി.
ഹ്രസ്വകാല അപ്‌സൈഡ് റിവേഴ്‌സലിന്റെ സൂചനയാണിതെന്ന് എച്ച്ഡിഎഫ്‌സി ടെക്‌നിക്കല്‍ റിസര്‍ച്ച് നാഗരാജ് ഷെട്ടി വിശദീകരിക്കുന്നു.20 ദിന ഇഎംഎ (എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജ്) ആയ 18650 ലെവലിലാണ് സൂചിക സപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
ഈ മേഖലയില്‍ നിന്നും മുന്‍പ് ഉയര്‍ച്ച ദൃശ്യമായതാണ്. അതുകൊണ്ടുതന്നെ നിഫ്റ്റി നിര്‍ണ്ണായക 18900 ലക്ഷ്യം വയ്ക്കുമെന്നാണ് ഷെട്ടി കരുതുന്നത്.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി
സപ്പോര്‍ട്ട്: 18,743-18,716 -18,672
റെസിസ്റ്റന്‍സ്: 18,831- 18,858 -18,902.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,811- 43,693- 43,502.
റെസിസ്റ്റന്‍സ്: 44,195 – 44,313 – 44,505.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പവര്‍ഗ്രിഡ്
റിലയന്‍സ്
ഡാല്‍മിയ ഭാരത്
അള്‍ട്രാസിമന്റ്
ആല്‍ക്കെം
രാംകോ സിമന്റ്
ഏഷ്യന്‍പെയിന്റ്
കോണ്‍കോര്‍
ഡാബര്‍
ഡോ.റെഡ്ഡി
പ്രധാന ബള്‍ക്ക ് ഡീല്‍ ഇടപാടുകള്‍
അതല്‍ റിയല്‍ടെക് ലിമിറ്റഡ്: ഒപ്റ്റിയും ഇന്‍വെസ്റ്റ്‌മെന്റ്‌സ് 110190 ഓഹരികള്‍ 120.17 രൂപ നിരക്കില്‍ വാങ്ങി. യെല്ലോ സ്‌റ്റോണ്‍ വെഞ്ച്വേഴ്‌സ് 174724 ഓഹരികള്‍ 120.08 രൂപ നിരക്കില്‍ വില്‍പന നടത്തി.
ജിഐ എഞ്ചിനീയറിംഗ്: മാന്‍സി ഷെയര്‍ ആന്റ് സ്റ്റോക്ക് അഡൈ്വസേഴ്‌സ് 678319 ഓഹരികള്‍ 11.3 രൂപ നിരക്കില്‍ വില്‍പന നടത്തി.
എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി: ഹൗസിംഗ് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ 14880000 ഓഹരികള്‍ 667.1 രൂപ നിരക്കില്‍ വാങ്ങി.
ലിബാസ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്: ആദിത്യ രശ്മികാന്ത് ദാരിയ 148787 ഓഹരികള്‍ 14.53 രൂപ നിരക്കില്‍ വില്‍പന നടത്തി.






