സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

ലാഭമെടുപ്പ് പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍

മുംബൈ: ചൊവ്വാഴ്ച, സെന്‍സെക്സ് 274 പോയിന്റ് അഥവാ 0.42 ശതമാനം ഉയര്‍ന്ന് 67479.05 ലെവലിലും നിഫ്റ്റി 66.50 പോയിന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന് 19389 ലെവലിലും ക്ലോസ് ചെയ്തു. തുടര്‍ച്ചയായ ആറ് ദിവസമായി വാങ്ങല്‍ തുടര്‍ന്നതിനാല്‍ സാങ്കേതിക സൂചകങ്ങള്‍ ദുര്‍ബലമാണ്.നിഫ്റ്റി 50 ഒരാഴ്ചയില്‍ 788 പോയിന്റ് ഉയര്‍ന്നിട്ടുണ്ട്.

അതുകൊണ്ടുതന്നെ അടുത്ത കുറച്ച് ദിവസങ്ങളില്‍ തിരുത്തലുകളോ ഏകീകരണമോ സംഭവിക്കും. ലാഭമെടുപ്പ് നടത്തി, താഴ്ചയില്‍ വാങ്ങാന്‍ എയ്ഞ്ചല്‍ വണ്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രാജേഷ് ബോസലെ നിക്ഷേപകരെ ഉപദേശിക്കുന്നു.

പ്രധാന റെസിസ്റ്റന്‍സ്,സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,323- 19,291 – 19,240
റെസിസ്റ്റന്‍സ്: 19,426 -19,457 – 19,509.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 45,069- 44,914 – 44,664.
റെസിസ്റ്റന്‍സ്: 45,569 – 45,724 -45,974.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
വോള്‍ട്ടാസ്
എല്‍ടി
പവര്‍ഗ്രിഡ്
രാംകോ സിമന്റ്
പിഡിലൈറ്റ് ഇന്ത്യ
ക്രോംപ്റ്റണ്‍
എസ്ആര്‍എഫ്
ഗ്ലെന്‍മാര്‍ക്ക്
എന്‍ടിപിസി
ജൂബിലന്റ് ഫുഡ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
മിന്റ കോര്‍പറേഷന്‍: സൊസൈറ്റ ജനറല 1728713 ഓഹരികള്‍ 281 രൂപ നിരക്കില്‍ വാങ്ങി.

ടിസിഎന്‍എസ് ക്ലോത്തിംഗ് : എലവേഷന്‍ കാപിറ്റല്‍ 126366 ഓഹരികള്‍ 410.01 രൂപ നിരക്കില്‍ വില്‍പന നടത്തി.

ആള്‍ ഇ ടെക്‌നോളജീസ്: ഡ്രീം അച്ചീവര്‍ കണ്‍സള്‍ട്ടന്‍സി 104000 ഓഹരികള്‍ 112 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഡിബോക്ക് ഇന്‍ഡസ്്ട്രീസ് ലിമിറ്റഡ്: റിഷു കുമാരി 1520000 ഓഹരികള്‍ 16.05 രൂപ നിരക്കില്‍ വാങ്ങി.

X
Top