
മുംബൈ: ജൂലൈ 3 ന് വിപണി നേട്ടം ആവര്‍ത്തിച്ചു. സെന്‍സെക്‌സ് 486 പോയിന്റുയര്‍ന്ന് 65205 ലെവലിലും നിഫ്റ്റി50 134 പോയിന്റുയര്‍ന്ന് 19322.5 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. എക്കാലത്തേയും ഉയര്‍ന്ന നിലയിലുള്ള നിഫ്റ്റി, തിരിച്ചിറക്കത്തിന്റെ സൂചനകളൊന്നും പ്രകടമാക്കുന്നില്ല, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി അറിയിക്കുന്നു.
അതുകൊണ്ടുതന്നെ 19500-19800 ആയിരിക്കും പ്രധാന പ്രതിരോധ മേഖലകള്‍. 19200 ലെവലില്‍ നിഫ്റ്റി പിന്തുണ തേടും.
നിഫ്റ്റിയുടെ പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,258-19,232 -19,190
റെസിസ്റ്റന്‍സ്: 19,343- 19,369 -19,411.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,951- 44,840 -44,660.
റെസിസ്റ്റന്‍സ്: 45,311 – 45,422- 45,602.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എസ്ആര്‍എഫ്
ഗെയില്‍
ഭാരതി എയര്‍ടെല്‍
ക്രോംപ്റ്റണ്‍
പിഡിലൈറ്റ്
പവര്‍ഗ്രിഡ്
നെസ്ലെ
ഇന്‍ഫോസിസ്
എച്ച്‌സിഎല്‍
സണ്‍ഫാര്‍മ
പ്രധാന ബള്‍ക്ക് ഡീലുകള്‍
ക്രയോണ്‍സ് അഡ്വര്‍ട്ടൈസിംഗ്: വികാസ ഗ്ലോബല്‍ ഫണ്ട് പിസിസി-യൂബിലിയ കാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് 150000 ഓഹരികള്‍ 151.65 രൂപ നിരക്കില്‍ വില്‍പന നടത്തി.
പവര്‍ ഇന്‍സ്ട്രുമെന്റ്‌സ് ലിമിറ്റഡ്: ഗുപ്ത രമേശ് സുമിത് കുമാര്‍ 85000 ഓഹരികള്‍ 41.16 രൂപ നിരക്കില്‍ വാങ്ങി.
ശ്രീരാം പ്രോട്ടീന്‍സ് ലിമിറ്റഡ്: എല്‍7 ഐടിക് പ്രൈവറ്റ് ലിമിറഅറഡ് 2000000 ഓഹരികള്‍ 3.4 രൂപ നിരക്കില്‍ വില്‍പന നടത്തി.
ശ്രീ തിരുപതി ബാലാജി: ആനന്ത് അഗര്‍വാള്‍ 120000 ഓഹരികള്‍ 102.23 രൂപ നിരക്കില്‍ വില്‍പന നടത്തി.






