പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

ഹ്രസ്വകാലത്തില്‍ നേരിയ മുന്നേറ്റമെന്ന് വിലയിരുത്തല്‍

മുംബൈ: ജൂണ്‍ 26 ന് വിപണി ഏതാണ്ട് മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 9.4 പോയിന്റ് താഴ്ന്ന് 62970 ലെവലിലും നിഫ്റ്റി50 26 പോയിന്റ് ഉയര്‍ന്ന് 18691 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. നിഫ്റ്റി പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ഡോജി കാന്‍ഡില്‍ സ്റ്റിക്ക് അനിശ്ചിതത്വം കുറിക്കുന്നതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

10 ദിവസത്തെ ഇഎംഎയുടെ (എക്‌സ്‌പോണന്‍ഷ്യല്‍ മൂവിംഗ് ശരാശരി) ഉടനടി പിന്തുണ വെള്ളിയാഴ്ച 18,750 ലെവലില്‍ തകര്‍ന്നു. നിഫ്റ്റി നിലവില്‍ 20 ദിവസത്തെ ഇഎംഎയുടെ അടുത്ത നിര്‍ണായക പിന്തുണയില്‍ 18,650 ലെവലിലാണ്. അതുകൊണ്ടുതന്നെ ഹ്രസ്വകാലത്തില്‍ നേരിയ മുന്നേറ്റം പ്രതീക്ഷിക്കുകയാണ് ഷെട്ടി.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,658-18,640 – 18,611
റെസിസ്റ്റന്‍സ്: 18,715 – 18,733-18,762.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,564- 43,509 – 43,421.
റെസിസ്റ്റന്‍സ്: 43,74- 43,795 -3,883.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
റിലയന്‍സ്
യുബിഎല്‍
എംഫാസിസ്
ഹാവല്‍സ്
ഭാരതി എയര്‍ടെല്‍
ഒബ്രോയി റിയാലിറ്റി
എച്ച്ഡിഎഫ്‌സി
ടൈറ്റന്‍
ടിസിഎസ്
എസ്ബിഐ ലൈഫ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
63 മൂണ്‍സ് ടെക്‌നോളജീസ്: ദ മിറി സ്ട്രാറ്റജിക് എമേര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഫണ്ട് എല്‍പി 354584 ഓഹരികള്‍ 216.16 രൂപ നിരക്കില്‍ വാങ്ങി.

ആവാസ് ഫൈനാന്‍സിയേഴ്‌സ്: സൊസൈറ്റെ ജനറലെ 396000 ഓഹരികള്‍ 1427.21 രൂപ നിരക്കില്‍ വാങ്ങി. സ്‌മോള്‍ക്യാപ് വേള്‍ഡ് 770500 ഓഹരികള്‍ 1437.74 രൂപ നിരക്കില്‍ വില്‍പന നടത്തി.

ആക്യുറസി ഷിപ്പിംഗ് ലിമിറ്റഡ്: അന്താര ഇന്ത്യ എവര്‍ഗ്രീന്‍ ഫണ്ട് 1085268 ഓഹരികള്‍ 10.05 രൂപ നിരക്കില്‍ വില്‍പന നടത്തി.

കോഫി ഡേ എന്റര്‍പ്രൈസ് ലിമിറ്റഡ്: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ലിമിറ്റഡ് ക്ലയിന്റ് അക്കൗണ്ട് 1500000 ഓഹരികള്‍ 37.89 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഇന്ത്യ നിപ്പോണ്‍ ഇലക്ട്രിക്കല്‍സ്: ലൂക്കാസ് ഇന്ത്യന്‍ സര്‍വീസസ് 1414786 ഓഹരികള്‍ 438 രൂപ നിരക്കില്‍ വാങ്ങി. മഹ്ലെ ഇലക്ട്രിക് ഡ്രൈവ്‌സ് ജപ്പാന്‍ കോര്‍പറേഷന്‍ അത്രയും ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

പരാഗ് മില്‍ക്ക് ഫുഡ്‌സ് : സിക്‌സ്ത് സെന്‍സ് ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് 783000 ഓഹരികള്‍ 132 രൂപ നിരക്കില്‍ വാങ്ങി.

സോളാര്‍ ആക്ടീവ് ഫാര്‍മ സയന്‍സസ് ലിമിറ്റഡ്: കരുണ ബിസിനസ് സൊല്യൂഷന്‍സ് 199553 ഓഹരികള്‍ 374.35 രൂപ നിരക്കില്‍ വില്‍പന നടത്തി. സ്പിര്‍ക്ക വെഞ്ച്വേഴ്‌സ് അത്രയും ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.

X
Top