
മുംബൈ: ജൂണ്‍ 21 ന് വിപണി റെക്കോര്‍ഡ് ഉയരം ഭേദിച്ചു. സെന്‍സെക്‌സ് 63588 എന്ന സര്‍വകാല ഇന്‍ട്രാഡേ നേട്ടം കൈവരിക്കുകയായിരുന്നു. പിന്നീട് 195 പോയിന്റ് ഉയര്‍ന്ന് 63523 ലെവലിലാണ് സൂചിക ക്ലോസ് ചെയ്തത്.
നിഫ്റ്റി 40 പോയിന്റ് നേട്ടത്തില്‍ 18857 ലെവലില്‍ വ്യാപാരം അവസാനിപ്പിച്ചു.പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ഡോജി കാന്‍ഡില്‍ സ്റ്റിക്ക് വിപണിയിലെ അസ്ഥിരത വെളിപെടുത്തുന്നു. അതേസമയം മൊത്തത്തിലുള്ള ട്രെന്‍ഡ് പോസിറ്റീവാണെന്ന് എല്‍കെപി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്‌നിക്കല്‍, രൂപക് ദേ പറഞ്ഞു.
നിര്‍ണ്ണായക പിന്തുണ മേഖലയായ 18,800 ന് മുകളില്‍ ക്ലോസ് ചെയ്യാന്‍ നിഫ്റ്റിയ്ക്കായിട്ടുണ്ട്.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,812- 18,792 -18,761.
റെസിസ്റ്റന്‍സ്: 18873-18,893 – 18,924.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,740-43,682 -43,587
റെസിസ്റ്റന്‍സ്: 43,930 -43,988-44,083.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി
ആല്‍കെം
വോള്‍ട്ടാസ്
ഗെയില്‍
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഷൂറന്‍സ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ബ്രിട്ടാനിയ
മഹീന്ദ്ര ആന്റ് മഹീന്ദ്ര
എസ്ബിഐ കാര്‍ഡ്
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
ആക്യുറസി ഷിപ്പിംഗ് ലിമിറ്റഡ്: അന്താര ഇന്ത്യ എവര്‍ഗ്രീന്‍ ഫണ്ട് 2097176 ഓഹരികള്‍ 10.65 രൂപ നിരക്കില്‍ വില്‍പന നടത്തി.
ബഹേതി റീസൈക്ലിംഗ് ഇന്‍ഡസ്ട്രീസ്: വിനോദ് സൊമാനി 112500 ഓഹരികള്‍ 99.76 രൂപ നിരക്കില്‍ വില്‍പന നടത്തി.
ബ്രാന്റ് കണ്‍സപ്ട്‌സ് ലിമിറ്റഡ്: ജതീന്ദര്‍ര്‍ ജഗദീഷ്‌റായി അഗര്‍വാള്‍ 75000 ഓഹരികള്‍ 310.5 രൂപ നിരക്കില്‍ വാങ്ങി. ഇന്ത്യ ഇക്വിറ്റീസ് 125000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങിയപ്പോള്‍ പ്രതീക് മഹേശ്വരി 103358 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.പ്രദീപ് മഹേശ്വരി 202096 ഓഹരികള്‍ 310.58 രൂപ നിരക്കില്‍ വില്‍പന നടത്തി.






