
മുംബൈ: ജൂണ്‍ 30 ന് വിപണി റെക്കോര്‍ഡ് ഉയരം തീര്‍ത്തു. സെന്‍സെക്‌സ് 803 പോയിന്റ് അഥവാ 1.26 ശതമാനം ഉയര്‍ന്ന് 64719 ലെവലിലും നിഫ്റ്റി50 217 പോയിന്റ് അഥവാ 1.14 ശതമാനം ഉയര്‍ന്ന് 19189 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.ഏകീകരണത്തിന് ശേഷമുള്ള തകര്‍ച്ചയും പിന്നീടുള്ള തിരിച്ചുവരവും വിപണിയുടെ ശക്തിയെ കാണിക്കുന്നതായി, എല്‍കെപി സെക്യൂരിറ്റീസ് സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ് , രൂപക് ദേ പറയുന്നു.
നിഫ്റ്റി എല്ലാ മൂവിംഗ് ആവറേജിനും മുകളിലാണ്.കൂടാതെ മൊമന്റം ഇന്‍ഡിക്കേറ്ററായ ആര്‍എസ്ഐ, ബുള്ളിഷ് ക്രോസോവര്‍ കാണിക്കുന്നു. പ്രതിദിന ചാര്‍ട്ടില്‍ മൂന്നാമതും ബുള്ളിഷ് കാന്‍ഡില്‍ രൂപം കൊള്ളുകയും ചെയ്തു.
ഹയര്‍ ഹൈ ഹയര്‍ലോ ഫോര്‍മേഷനോടെ ഇത് മൂന്നാം തവണയാണ് സമാന പാറ്റേണ്‍ രൂപപ്പെടുന്നത്.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,071- 19,029 – 18,961
റെസിസ്റ്റന്‍സ്: 19,206 -19,248-19,316.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,531– 44,451 – 44,321.
റെസിസ്റ്റന്‍സ്: 44,790 – 44,871-45,000.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഭാരതി എയര്‍ടെല്‍
ഹാവല്‍സ്
എച്ച്ഡിഎഫ്‌സി
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഡാബര്‍
എസ്ആര്‍എഫ്
കോള്‍ ഇന്ത്യ
പിഡിലൈറ്റ്
എല്‍ടി
ഐസിഐസിഐ ബാങ്ക്
പ്രധാന ബള്‍ക്ക് ഡീലുകള്‍
അദാനി ട്രാന്‍സ്മിഷന്‍: ജിക്യുജി പാര്‍ട്‌ണേഴ്‌സ് 7259149 ഓഹരികള്‍ 786.19 രൂപ നിരക്കില്‍ വാങ്ങി. ഗോള്‍ഡ്മാന്‍ സാക്ക്‌സ് ട്രസ്റ്റ് II – ഗോള്‍ഡ്മാന്‍ സാക്ക്‌സ് ജിക്യുജി പാര്‍ട്‌ണേഴ്‌സ് ഇന്റര്‍നാഷണല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് 14055742 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.ഫോര്‍ടിട്യൂഡ് ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് 339187200 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി
ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍ ലിമിറ്റഡ്: പ്ലുട്ടസ് വെല്‍ത്ത് മാനേജ്‌മെന്റ് 1023000 ഓഹരികള്‍ 1245 രൂപ നിരക്കില്‍ വാങ്ങി. ബിഎന്‍ബി പാരിബാസ് ആര്‍ബിട്രേജ് 1216340 ഓഹരികള്‍ 1245.76 രൂപ നിരക്കില്‍ വാങ്ങി. കാനറ ബോബെകോ മ്യൂച്വല്‍ ഫണ്ട് 1180000 ഓഹരികള്‍ 1245.01 രൂപ നിരക്കില്‍ വാങ്ങി. ക്രെഡിറ്റ്ആക്‌സസ് ഇന്ത്യ ബി.വി 9000000 ഓഹരികള്‍ 1245.88 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഈസി ട്രിപ് പ്ലാനേഴ്‌സ് ലിമിറ്റഡ്: സൊസൈറ്റെ ജെനറലെ 15000000 ഓഹരികള്‍ 40 രൂപ നിരക്കില്‍ വാങ്ങി. റികാന്ത് പിടിടിഐഇ 100000000 ഓഹരികള്‍ 40.05 രൂപ നിരക്കില്‍ വില്‍പന നടത്തി.






