
മുംബൈ: രണ്ട് ദിവസത്തെ ഏകീകരണത്തിന് ശേഷം വ്യാഴാഴ്ച, വിപണി വീണ്ടും ശക്തമായി. സെന്‍സെക്‌സ് 340 പോയിന്റുയര്‍ന്ന് 65786 ലെവലിലും നിഫ്റ്റി50 99 പോയിന്റുയര്‍ന്ന് 19497 ലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ദീര്‍ഘ ബുള്ളിഷ് കാന്‍ഡില്‍ വിപണിയുടെ കുതിപ്പിനെ കുറിക്കുന്നു.
ഉയരങ്ങളില്‍ വില്‍പന സമ്മര്‍ദ്ദം കുറവാണെന്നും അപ്‌ട്രെന്റ് തുടരുമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിരറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി അറിയിച്ചു.
സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍്ട്ട്: 19,408- 19,375- 19,322
റെസിസ്റ്റന്‍സ്: 19,514 -19,547 – 19,600.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 45,123- 45,035 – 44,892.
റെസിസ്റ്റന്‍സ്: 45,410 – 45,498 -45,642.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി
ജെകെ സിമന്റ്
ഇന്ത്യ മാര്‍ട്ട്
ടോറന്റ് ഫാര്‍മ
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ടാറ്റ കണ്‍സ്യൂമര്‍
പിഇഎല്‍
അള്‍ട്രാ സിമന്റ് കമ്പനി
ഇന്‍ഫോസിസ്
വിപ്രോ
പ്രധാന ബള്‍ക്ക് ഡീലുകള്‍
സൈബര്‍ മീഡിയ ലിമിറ്റഡ്: സുമാന പരച്ചൂരി 219525 ഓഹരികള്‍ 15.95 രൂപ നിരക്കില്‍ വില്‍പന നടത്തി.
എറിസ് ലൈഫ് സയന്‍സസ് ലിമിറ്റഡ്: എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് 1350000 ഓഹരികള്‍ 697 രൂപ നിരക്കില്‍ വാങ്ങി. ഷാ രാകേഷ് 2700000 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.
എസ്സന്‍ സ്‌പെഷ്യാലിറ്റി ഫിലിംസ്: ടോപ്‌ഗെയിന്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 157200 ഓഹരികള്‍ 142.85 രൂപ നിരക്കില്‍ വാങ്ങി. വിജിത് ഗ്ലോബല്‍ സെക്യൂരിറ്റീസ് 180000 ഓഹരികള്‍ 145.13 രൂപ നിരക്കില്‍ വാങ്ങി.






