
മുംബൈ: രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം വിപണി ജൂണ്‍ 22 ന് തിരുത്തല്‍ വരുത്തി. സെന്‍സെക്‌സ് 284 പോയിന്റ് താഴ്ന്ന് 63239 ലെവലിലും നിഫ്റ്റി50 86 പോയിന്റ് താഴ്ന്ന് 18771 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും 18700 ലെവലിന്റെ സപ്പോര്‍ട്ട് പ്രതിരോധിക്കാന്‍ നിഫറ്റിയ്ക്കായിട്ടുണ്ട്.
കുതിപ്പ്് നിലനിര്‍ത്താന്‍ 18,888 ന് മുകളില്‍ ബ്രേക്കൗട്ട് ആവശ്യമാണെന്ന് ഏഞ്ചല്‍ വണ്ണിലെ ടെക്‌നിക്കല്‍ അനലിസ്റ്റ് രാജേഷ് ഭോസ്ലെ പറയുന്നു. 18650 ലെവലിലായിരിക്കും പ്രധാന സപ്പോര്‍ട്ട്.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,757- 18,727-18,679.
റെസിസ്റ്റന്‍സ്: 18,854 -18,884-18,933.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,665-43,576 -43,431.
റെസിസ്റ്റന്‍സ്: 43,955-44,044-44,189.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ബാറ്റ ഇന്ത്യ
ആല്‍ക്കെം
സിപ്ല
എച്ച്ഡിഎഫ്‌സി
കോണ്‍കോര്‍
ഭാരതി എയര്‍ടെല്‍
ഗെയില്‍
വോള്‍ട്ടാസ്
ടെക് മഹീന്ദ്ര
അബോട്ട് ഇന്ത്യ
പ്രധാന ബള്‍ക്ക് ഡീലുകള്‍
ഡെല്‍ഹിവെരി: സിഎ സ്വിഫ്റ്റ് 18404607 ഓഹരികള്‍ 385.5 രൂപ നിരക്കില്‍ വില്‍പന നടത്തി. ഗവണ്‍മെന്റ് പെട്രോളിയം ഫണ്ടിന് വേണ്ടി നോര്‍ജസ് ബാങ്ക് 4066805 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.
ആക്യുറസി ഷിപ്പിംഗ് ലിമിറ്റഡ്: അന്താര ഇന്ത്യ എവര്‍ഗ്രീന്‍ ഫണ്ട് ലിമിറ്റഡ് 1116822 ഓഹരികള്‍ 10.5 രൂപ നിരക്കില്‍ വില്‍പന നടത്തി.
ആന്റണി വെയ്സ്റ്റ് എച്ച്ഡിജി സെല്‍ ലിമിറ്റഡ്: മിറൈ സ്ട്രാറ്റജിക് എമേര്‍ജിംഗ് 250000 ഓഹരികള്‍ 277.65 രൂപ നിരക്കില്‍ വാങ്ങി.






