വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

65 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് മട്ട നാടുമായി ടിപിഎഫ് ഭാരത്

കൊച്ചി: കുത്തരിച്ചോറിനുള്ള മട്ട വടി അരി, മട്ട നാട് ബ്രാന്‍ഡില്‍ വിപണിയിലെത്തിച്ച് ടിപിഎഫ് ഭാരത്. കാലടിയില്‍ നടന്ന ചടങ്ങില്‍ ടോളിന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ വി ടോളിന്‍, ഡയറക്ടര്‍ ജെറിന്‍ ടോളിന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മട്ട നാട് വിപണിയിലിറക്കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി മട്ട വടി അരി സംസ്‌കരണ രംഗത്തുള്ള ടിപിഎഫ് ഭാരതിന് മൂന്ന് ഫാക്ടറികളിലായി പ്രതിമാസം 4500 ടണ്‍ അരി സംസ്‌കരിക്കാനുള്ള ശേഷിയുണ്ടെന്ന് ടിപിഎഫ് ഭാരത് മാനേജിംഗ് ഡയറക്ടര്‍ ക്രിസ് ടോളിന്‍ പറഞ്ഞു.

2025-26 സാമ്പത്തികവര്‍ഷം 65 കോടി രൂപയുടെ വിറ്റുവരവാണ് മട്ട നാടിലൂടെ ലക്ഷ്യമിടുന്നതെന്നും ക്രിസ് ടോളിന്‍ പറഞ്ഞു.  ഇന്ത്യയിലും മറ്റു 18 രാജ്യങ്ങളിലുമായി ഒട്ടേറെ പ്രമുഖ ലേബലുകള്‍ക്ക് മട്ട അരി നല്കി വരുന്നതിലൂടെ ആര്‍ജിച്ച ഗുണനിലവാര മികവും ടിപിഎഫിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്പ്പന്ന ശേഖരണം, ഗുണനിലവാര നിയന്ത്രണം, സംസ്‌കരണം, വിപണനം എന്നീ മേഖലകളിലായി 170 പേരുള്‍പ്പെട്ടതാണ് ടീമെന്നും അദ്ധേഹം പറഞ്ഞു. 1, 5, 10, 30, 50 കിലോഗ്രാം പാക്കുകളിലായി എല്ലാ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഗ്രോസറി സ്‌റ്റോറുകളിലും ഓണ്‍ലൈനായും മട്ട നാട് ലഭ്യമാണ്.

നീളമുള്ളതും ഒട്ടിപ്പിടിക്കാത്തതുമായ മട്ട നാട് അരി പാചകം കൂടുതല്‍ എളുപ്പത്തിലാക്കുന്നുവെന്നും വരും വര്‍ഷങ്ങളില്‍ മട്ട നാട് ബ്രാന്‍ഡിന്റെ കീഴില്‍ റെഡി-ടു-കുക്ക് ഉത്പ്പന്നങ്ങളും ടിപിഎഫ് ഭാരത് അവതരിപ്പിക്കുമെന്നും ടോളിന്‍ പറഞ്ഞു.  ടോളിന്‍സ് ടയേഴ്‌സ് തുടങ്ങിയ ടോളിന്‍സ് സംരംഭങ്ങളുടെ നേതൃത്വത്തിലുള്ളവര്‍ തന്നെയാണ് ടിപിഎഫ് ഭാരതിന്റെ പ്രൊമോട്ടര്‍മാര്‍.

X
Top