ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

ജില്ലയിലെ വിനോദസ‍ഞ്ചാര പദ്ധതികള്‍ അതിവേഗം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ജില്ലയിലെ വിനോദസ‍ഞ്ചാര പദ്ധതികളുടെ പ്രവൃത്തികള്‍ അതിവേഗം പൂര്‍ത്തീകരിക്കുമെന്ന് വിനോദസ‍ഞ്ചാര-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം ബഷീര്‍ ദിനത്തോടനുബന്ധിച്ച് നാടിന് സമര്‍പ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബേപ്പൂര്‍ ടൂറിസം വികസനം, കടലുണ്ടി-കല്ലംപാറ പാലം ഫുഡ് സ്ട്രീറ്റ്, സരോവരം ബയോപാര്‍ക്ക് നവീകരണം, മാലിക് ദിനാര്‍ മസ്ജിദ് നവീകരണം, മാനാഞ്ചിറ ഫൗണ്ടന്‍ നിര്‍മാണം, തളി ക്ഷേത്രം ഫസാഡ് ലൈറ്റിം​ഗ്, ശ്രീകണ്ഡേശ്വരം ക്ഷേത്രം സൗന്ദര്യവത്കരണം, കടലുണ്ടി ഫ്ളോട്ടിം​ഗ് റെസ്റ്റോറന്റിനായി റിവര്‍ ഫ്രണ്ട് വികസനം, നല്ലൂര്‍ ശിവക്ഷേത്രം നവീകരണം, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിട നിര്‍മാണം, മാനാഞ്ചിറ-അന്‍സാരി പാര്‍ക്ക് വികസനം തുടങ്ങി ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി.

X
Top