രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

230 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ടോളിൻസ് ഓഹരി വിപണിയിലേയ്ക്ക്

കൊച്ചി: കേരളത്തില്‍ നിന്നുളള കാലടി ആസ്ഥാനമായുള്ള ടയർ നിർമാതാക്കളായ ടോളിന്‍സ് ടയേഴ്‌സിന്റെ ഐപിഒ സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ ആരംഭിക്കും. 11ന് ഐപിഒ അവസാനിക്കും.

സെപ്റ്റംബർ 12ന് ഓഹരി അലോട്ട്മെന്റ് പൂർത്തിയാക്കി 16 ന് എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഓഹരിയൊന്നിന് 215–226 എന്ന നിരക്കിലായിരിക്കും വില. സാഫ്റോൺ കാപ്പിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ലീഡ് മാനേജർ.

പുതിയ ഓഹരികള്‍ വഴി 200 കോടി രൂപയും പ്രമോട്ടര്‍മാരുടെ ഓഹരികള്‍ വില്‍പന നടത്തുന്നതിലൂടെ 30 കോടി രൂപയും സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

1982 ൽ കാലടിയിൽ പ്രവർത്തനമാരംഭിച്ച ടോളിൻസ് ടയേഴ്സ് ഇരുചക്ര–മുച്ചക്ര വാഹനങ്ങളുടെ ടയർ നിർമാണത്തിലും ലഘു വാണിജ്യ വാഹന ടയറുകളുടെ നിർമാണത്തിലും മുൻനിരക്കാരാണ്. കാർഷികാവശ്യത്തിനുള്ള വാഹനങ്ങളുടെ നിർമാണത്തിലും കമ്പനി സജീവമാണ്.

പ്രിക്യുർഡ് ട്രെഡ് റബർ, ടയർ റീട്രെഡിങ് ഉൽപ്പന്നങ്ങൾ എന്നിവയും നിർമിക്കുന്നു. ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ ജോർദാൻ, ഈജിപ്റ്റ് എന്നിവിടങ്ങളിലുൾപ്പടെ 40 ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ടോളിൻസിന് ഇന്ത്യയിലും വിദേശങ്ങളിലും നിർമാണ യൂണിറ്റുകളുണ്ട്.

X
Top