വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ഓഹരി വിപണിക്ക് ഇന്ന് അവധി; എൻഎസ്ഇയും ബിഎസ്ഇയും പ്രവർത്തിക്കില്ല

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇക്കും എൻഎസ്ഇക്കും മുഹറം പ്രമാണിച്ച് ഇന്ന് (ബുധൻ) അവധി. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി, കറൻസി) വിപണികൾക്കും അവധി ബാധകമാണ്.

ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നുള്ള ഹോളിഡേ കലണ്ടർ പ്രകാരം 2024ൽ ഓഹരി വിപണിക്ക് ആകെ 15 പൊതു അവധികളാണുള്ളത്.

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം, ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി, നവംബർ ഒന്നിന് ദീപാവലി, നവംബർ 15ന് ഗുരു നാനക് ജയന്തി, ഡിസംബർ 25ന് ക്രിസ്മസ് എന്നിങ്ങനെയാണ് ഇനിയുള്ള പൊതു അവധികൾ.

ദീപാവലിക്ക് അവധിയാണെങ്കിലും അന്ന് പ്രത്യേക സെഷനായ ‘മുഹൂർത്ത വ്യാപാരം’ അരങ്ങേറും. ഗുജറാത്തി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള സംവത്-2081 വർഷത്തിലെ ഇടപാടുകൾക്ക് തുടക്കം കുറിച്ച് സംഘടിപ്പിക്കുന്നതാണ് ഈ പ്രത്യേക വ്യാപാരം.

X
Top