ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില സർവകാല റെക്കോഡ് തിരുത്തുന്നത്. പവന് 640 രൂപ കൂടി 57,920 രൂപയും ഗ്രാമിന് 80 രൂപ ഉയർന്ന് 7,240 രൂപയുമാണ് ഇന്നത്തെ വില.

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് റെക്കോഡ് നിലവാരമായ 2,700 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഇതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യൻ വിപണിയിലും വില കുതിച്ചത്.

ഉത്സവ-വിവാഹ സീസണിലെ വിലക്കയറ്റം ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 1,520 രൂപയാണ്. 10 ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ചേർത്ത് 65,000 രൂപയിലേറെ ചെലവാകും.

അമേരിക്കൻ ഫെഡറൽ റിസർവ് നവംബറിൽ പലിശ വീണ്ടും കുറയ്ക്കും എന്ന പ്രതീക്ഷയും യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്നതും പശ്ചിമേഷ്യൻ സംഘർഷങ്ങളുമൊക്കെ രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരാനിടയാക്കിയിട്ടുണ്ട്.

X
Top