എൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകും

മികച്ച അർബൻ കോപ്പറേറ്റീവ് ബാങ്കായി തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക്

കൊച്ചി: എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച അർബൻ കോപ്പറേറ്റീവ് ബാങ്കിനുള്ള പുരസ്കാരം നേടി തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക്. 72-ാം സഹകരണ വാരാഘോഷത്തിനോട് അനുബന്ധിച്ച് കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവിൽ നിന്ന് പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ ടി സി ഷിബു, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ ജയപ്രസാദ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ജോയിന്റ് രജിസ്ട്രാർ കെ വി സുധീർ, ഐ സി എം മുൻ ഡയറക്ടർ എം വി ശശികുമാർ, കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി സി ഷണ്മുഖദാസ്, അസിസ്റ്റന്റ് രജിസ്ട്രാർ പി ജെ ശബ്ന മോൾ തുടങ്ങിയവർ പങ്കെടുത്തു. എറണാകുളത്തെ ഏറ്റവും മികച്ച അർബൻ ബാങ്കിനുള്ള പുരസ്കാരവും ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ച ബാങ്കിനുള്ള പുരസ്കാരവും ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങളാണ് പീപ്പിൾസ് ബാങ്കിന് ലഭിച്ചത്.

X
Top