ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

2022ലെ 3 സ്‌മോള്‍ ക്യാപ്പ് മള്‍ട്ടിബാഗര്‍ ഓഹരികള്‍

മുംബൈ: ഒരു വര്‍ഷമോ അതില്‍ കുറവോ കുറഞ്ഞ കാലയളവില്‍ സ്‌റ്റോക്കുകള്‍ 100 ശതമാനമോ അതില്‍ കൂടുതലോ ആദായം നല്‍കിയാല്‍ അത് മള്‍ട്ടിബാഗര്‍ എന്ന് വിളിക്കപ്പെടുന്നു. സാധാരണഗതിയില്‍ ഈ ഓഹരികള്‍ ഒന്നു മൂതല്‍ മൂന്ന് മടങ്ങ് വരെ വിലവര്‍ധിക്കാനുള്ള സാധ്യതയുണ്ട്. മള്‍ട്ടിബാഗര്‍ സ്‌റ്റോക്കുകള്‍ തിരിച്ചറിയുന്നതിനുള്ള മാര്‍ഗം അവയുടെ സ്വഭാവസവിശേഷതകള്‍ വിലയിരുത്തുക എന്നതാണ്.
ഈ കമ്പനികള്‍ അടിസ്ഥാനപരമായി ചെറുതില്‍ നിന്നാണ് തുടങ്ങുക. ഉദാഹരണത്തിന് ബജാജ് ഫിനാന്‍സ.് ചെറിയ സ്ഥാപനമായി ആരംഭിച്ച് പിന്നീട് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഓഹരിയാണിത്.
എന്നാല്‍ ഇവയ്ക്ക് അപകടസാധ്യതകളുമുണ്ട്. അസ്ഥിരത മള്‍ട്ടിബാഗറുകളുടെ പ്രധാന സ്വഭാവമാണ്. നഷ്ടസാധ്യതയാണ് മറ്റൊന്ന്. വിപണി വീഴുമ്പോഴും മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയ മൂന്ന് കമ്പനികളെ പരിശോധിക്കാം:

ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്
ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഓഹരി തുടര്‍ച്ചയായ അഞ്ചുദിവസമായി റാലി തുടരുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സബ്‌സിഡിയറിയായ കമ്പനി കഴിഞ്ഞ ഒരാഴ്ചയില്‍ ഉയര്‍ന്നത് 21 ശതമാനമാണ്. ഒരുമാസത്തില്‍ 67.50 വളര്‍ച്ച നേടാനും കമ്പനിയ്ക്കായി.
അതായത് 196.70 രൂപയില്‍ നിന്നും 329.45 ലേക്കാണ് ഒരുമാസത്തില്‍ ഓഹരി സഞ്ചരിച്ചത്. 2022 വര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ നേട്ടം 215 ശതമാനമാണ്. 103.30 രൂപയില്‍ നിന്നാണ് ഓഹരി നിലവിലെ വിലയിലേയ്‌ക്കെത്തിയത്.
ആറുമാസത്തെ നേട്ടം 200 ശതമാനവും ഒരുവര്‍ഷത്തേത് 165 ശതമാനവുമാണ്. 123 രൂപയില്‍ നിന്നാണ് ഓഹരി 329 രൂപയിലേയ്ക്ക് കുതിച്ചത്. 4905 കോടി രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. നിലവില്‍ 18.60 ലക്ഷം ഓഹരികളിലാണ് വ്യാപാരം നടക്കുന്നത്.
20 ദിവസത്തെ ശരാശരി ഓഹരികളുടെ എണ്ണം 47.19 ലക്ഷമാണ്. 3.63 പിഇ അനുപാതത്തിലാണ് ഓഹരിവിലയുള്ളത്. അതേസമയം മേഖലയുടെ പിഇ 22.38 ആണ്. ഒരോഹരിയ്ക്ക് 0.61 നിരക്കില്‍ ലാഭവിഹിതവും ലഭ്യമാണ്.

മംഗളൂരു റിഫൈനറി പെട്രോകെമിക്കല്‍സ്
റിഫൈനറി കമ്പനിയായ മംഗളൂരു റിഫൈനറി പെട്രോകെമിക്കല്‍സ് 2022 ല്‍ 43.1 ല്‍ നിന്നും വില 92.75 ആയി ഉയര്‍ത്തി അതായത് 115.2% നേട്ടം. സ്‌മോള്‍ ക്യാപ് കമ്പനിയായ മംഗളൂരി റിഫൈനറി റിഫൈനറി ബിസിനസിലും ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
എണ്ണവില വര്‍ധനവുണ്ടായതോടെ സ്‌റ്റോക്ക് വിലയില്‍ നേട്ടമുണ്ടാക്കി.1 വര്‍ഷ കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം ഇരട്ടിയിലധികം വര്‍ധിച്ച് 69832.8 കോടി രൂപയായി. തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ നഷ്ടത്തിന് ശേഷം കമ്പനി അറ്റാദായത്തില്‍ തിരിച്ചെത്തി എന്നും ശ്രദ്ധേയമാണ്. കഴിഞ്ഞസാമ്പത്തിക വര്‍ഷം ലാഭം 2958.25 കോടി രൂപയാണ്.

ഗുജ്‌റാത്ത് മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍
73.85 രൂപയില്‍ നിന്ന് 174.75 രൂപയായി ഈവര്‍ഷം വില മെച്ചപ്പെടുത്തിയ ഗുജ്‌റാത്ത് മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മൈനിംഗ്, ഊര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക വര്‍ഷം 2021 ല്‍ നഷ്ടത്തിലായിരുന്ന കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലേക്കെത്തി. ലിഗ്നൈറ്റ് മൈനിംഗ്, അപൂര്‍വ്വ ഭൗമ ശേഖരങ്ങളുടെ മൈനിംഗ് എന്നിവയിലേയ്ക്ക് കൂടി കടന്നിരിക്കയാണ് ഇപ്പോള്‍ കമ്പനി. അതുകൊണ്ടുതന്നെ ഭാവിയില്‍ മികച്ച നേട്ടം ഉറപ്പുവരുത്താന്‍ കമ്പനിയ്ക്ക് സാധിക്കും.

X
Top