Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

നൂറുദിന കർമപദ്ധതിയുമായി മൂന്നാം മോദി സർക്കാർ

ന്യൂഡല്ഹി: ആദ്യ നൂറുദിവസത്തെ കർമപരിപാടികളുമായി മുന്നോട്ടുപോകാനൊരുങ്ങി മൂന്നാം എൻ.ഡി.എ. സർക്കാർ. വിവിധ മന്ത്രാലയങ്ങളാണ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.

അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കുന്നതുൾപ്പെടെ പ്രതിരോധരംഗത്തെ നവീകരണങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം.

ഇന്ത്യൻ ആയുധങ്ങളുടെ കയറ്റുമതി ലക്ഷ്യമിട്ട് മെയ്ക്ക് ഇൻ ഇന്ത്യ ഉൾപ്പെടെയുള്ള ഇടപാടുകളും ഊർജിതമാക്കും. പ്രതിരോധരംഗത്തെ കയറ്റുമതി പ്രോത്സാഹനത്തിന് പ്രത്യേകസമിതി രൂപവത്കരിക്കാനുള്ള നീക്കങ്ങളും അന്തിമമായതായാണ് സൂചന.

വികസന പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പി.എം.ഒ. ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. യുദ്ധവിമാന എൻജിനുകൾ, പീരങ്കി തോക്കുകൾ, റഫാൽ ഫൈറ്റർ ജെറ്റുകൾ എന്നിവ വാങ്ങാനുള്ള നീക്കങ്ങളും ഊർജിതമാണ്.

അഗ്നിപഥ് പദ്ധതി പുനരവലോകനം, ഡി.ആർ.ഡി.ഒ.യിലെ ഭരണപരിഷ്കാരങ്ങൾ, പുതിയ കരസേനാ മേധാവി നിയമനം തുടങ്ങിയ കാര്യങ്ങളും പരിഗണനയിലാണ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ജൂൺ 30-ന് അവസാനിക്കും.

സേനാ മേധാവി (ചീഫ് ഓഫ് ആർമി) സ്ഥാനത്തുള്ള ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി, ലെഫ്റ്റനന്റ് ജനറൽ എ.കെ. സിങ് എന്നിവരാണ് പരിഗണനയിലുള്ളത്.

കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ മേധാവി തപൻ ദേക എന്നിവരുടെ കാലാവധി നീട്ടുകയോ പകരം നിയമനം നടത്തുകയോ ചെയ്യും.

ആഭ്യന്തര സുരക്ഷ
ജൂലായ് ഒന്ന് മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കൽ
സുപ്രീംകോടതിയുടെ സമയപരിധിക്കുമുമ്പ് ജമ്മു-കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക

പൊതുഭരണം
ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ
കേന്ദ്രിത പരാതിപരിഹാര സംവിധാനം
പ്രതിരോധം ഒഴികെയുള്ള സർക്കാർ മേഖലകളിൽ ഏകീകൃത പെൻഷൻ നിയമങ്ങൾ
സർക്കാർ സേവനങ്ങൾക്കായുള്ള ഇ-ഓഫീസ് ആസൂത്രണം
സിവിൽ സർവീസുദ്യോഗസ്ഥരുടെ ശേഷി വർധിപ്പിക്കാനുള്ള മിഷൻ കർമയോഗി പദ്ധതി
ജി-7 ഉച്ചകോടി, എസ്.സി.ഒ., ബ്രിക്സ്,

വിദ്യാഭ്യാസം
സ്കൂൾവിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൈസേഷൻ
വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കു തടയാൻ മൂല്യനിർണയരീതി പരിഷ്കരണം
നൈപുണി വികസനത്തിന് പ്രത്യേക കോഴ്സുകൾ
വിദേശ സർവകലാശാലകളുമായുള്ള സഹകരണം

വിദേശകാര്യം
യു.എസ്., ഫ്രാൻസ്, യു.എൻ. എന്നിവടങ്ങളിലേക്കുള്ള ഇന്ത്യയുടെ പുതിയ പ്രതിനിധികൾ.
പുതിയ വിദേശകാര്യ സെക്രട്ടറി
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാർ
ഗൾഫ് രാജ്യങ്ങളുമായുള്ള വ്യാപാര ഉടമ്പടി
ആഗോള ഉച്ചകോടികളിലെ ഇന്ത്യയുടെ പ്രാതിനിധ്യം

X
Top