
ഈയിടെ ലിസ്റ്റ് ചെയ്‌ത ലാന്റ്‌മാര്‍ക്ക് കാര്‍സ്, സുല വൈന്‍യാര്‍ഡ്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ ഇന്നലെ ആറ് ശതമാനം ഉയര്‍ന്നു. ഡിസംബറിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും 44 ശതമാനമാണ് ഈ ഓഹരികളുടെ വില ഉയര്‍ന്നത്.
ഡിസംബറിലാണ് ഈ ഓഹരികള്‍ ലിസ്റ്റ് ചെയ്‌തത്. അതിനു ശേഷം രേഖപ്പെടുത്തിയ താഴ്‌ന്ന വിലയില്‍ നിന്നുമാണ് കുതിച്ചുകയറ്റമുണ്ടായത്.
ലാന്റ്‌മാര്‍ക്ക് കാര്‍സിന്റെ ഓഹരി വില ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന വിലയായ 622.45 രൂപ രേഖപ്പെടുത്തി. ഡിസംബര്‍ 23ന് ആണ് ഈ ഓഹരി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തത്.
ഇഷ്യു വിലയായ 506 രൂപയില്‍ നിന്നും 23 ശതമാനം മുകളിലാണ് ഈ ഓഹരി ഇപ്പോള്‍. ഡിസംബര്‍ 26ന് രേഖപ്പെടുത്തിയ 433.20 രൂപയാണ് ഏറ്റവും താഴ്‌ന്ന വില.
സുല വൈന്‍യാര്‍ഡ്‌സിന്റെ ഓഹരി വില കഴിഞ്ഞ നാല് ദിവസം കൊണ്ട് 32 ശതമാനമാണ് ഉയര്‍ന്നത്. ഇന്നലെ ആറ് ശതമാനം ഉയര്‍ന്ന് 429.15 രൂപ രേഖപ്പെടുത്തി.
രാജ്യത്തെ ഏറ്റവും വലിയ വീഞ്ഞ് ഉല്‍പ്പാദകരായ സുല വൈന്‍യാര്‍ഡ്‌സ് ആഭ്യന്തര വീഞ്ഞ് ബിസിനസിന്റെ 50 ശതമാനമാണ് കൈയാളുന്നത്. ഇഷ്യു വിലയായ 357 രൂപയില്‍ നിന്നും 20 ശതമാനമാണ് ഓഹരി ഉയര്‍ന്നത്.
ഡിസംബര്‍ 26ന് രേഖപ്പെടുത്തിയ 305.35 രൂപയാണ് ഉയര്‍ന്ന വില.






