ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഈ നാണയങ്ങള്‍ പ്രചാരത്തില്‍നിന്ന് പിന്‍വലിക്കുന്നു

ചെമ്പും നിക്കലും ചേര്ത്ത് നിര്മിച്ച ഒരു രൂപയുടെയോ 50 പൈസയുടെയോ നാണയങ്ങള് കൈവശമുണ്ടോ? നിയമപരമായി പിന്വലിച്ചിട്ടില്ലെങ്കിലും ഈ നാണയങ്ങളുടെ വിതരണം നിര്ത്താന് റിസര്വ് ബാങ്ക് നിര്ദേശം നല്കിയതായി റിപ്പോര്ട്ട്.

ബാങ്കിലെത്തിയാല് ഈ നാണയങ്ങള് പുറത്തേയ്ക്ക് വിടാതെ ആര്ബിഐയ്ക്ക് കൈമാറുകയാണ് ഇനി ചെയ്യുക.

1990കളിലും 2000ത്തിന്റെ തുടക്കത്തിലും ഉപയോഗിച്ചിരുന്ന ഈ നാണയങ്ങള് തിരിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം, നാണയങ്ങളുടെ ഇടപാട് അസാധുവാക്കിയിട്ടുമില്ല.

പ്രചാരത്തില് നിന്ന് പിന്വലിക്കുകയാണെങ്കിലും ഇടപാടുകള്ക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ബാങ്കിലെത്തിയാല് ഇടപാടുകള്ക്കായി വീണ്ടും അവ ഉപയോഗിക്കില്ല. പുതിയതായി രൂപകല്പന ചെയ്ത നാണയങ്ങളാകും പകരം നല്കുക.

കുപ്രോ നിക്കല് (ചെമ്പും നിക്കലും), അലുമിനിയം എന്നിവയില് നിര്മിച്ച ഒരു രൂപവരെ മൂല്യമുള്ള നാണയങ്ങള് ഇടപാടുകള്ക്കായി തിരികെ നല്കേണ്ടെന്ന് 2004ല് ആര്ബിഐ പുറപ്പെടുവിച്ച സര്ക്കുലറില് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.

25 പൈസയുടെയും അതിന് താഴെയുമുള്ള നാണയങ്ങള് നേരത്തെതന്നെ സര്ക്കാര് പിന്വലിച്ചിരുന്നു. പണമിടപാടുകള്ക്ക് നിലവില് ഈ നാണയങ്ങള് ഉപയോഗിക്കുന്നില്ല.

X
Top