ആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നുഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 21.83 ശതമാനം ഉയർന്നുസെമികണ്ടക്ടർ മേഖലയിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞു

നിഫ്‌റ്റിയിലെ 20 ഓഹരികള്‍ ചെലവ്‌ കുറഞ്ഞ നിലയില്‍

50 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റിയിലെ 40 ശതമാനം ഓഹരികളും പത്ത്‌ വര്‍ഷത്തെ പിഇയുടെ ശരാശരിയേക്കാള്‍ താഴ്‌ന്ന നിലവാരത്തിലാണ്‌ വ്യാപാരം ചെയ്യുന്നത്‌. ഇത്‌ ഈ ഓഹരികള്‍ ന്യായമായ വിലയിലാണ്‌ ലഭ്യമായിരിക്കുന്നത്‌ എന്നാണ്‌ സൂചിപ്പിക്കുന്നത്‌.

പിഇ (പ്രൈസ്‌ ടു ഏര്‍ണിംഗ്‌ റേഷ്യോ)യുടെ ദീര്‍ഘകാല ശരാശരിയാണ്‌ ഒരു ഓഹരിയുടെ മൂല്യം വിലയിരുത്താനുള്ള മാനദണ്‌ഡമായി ഉപയോഗിക്കുന്നത്‌. ഓഹരി വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതത്തെയാണ്‌ പ്രൈസ്‌ടു ഏര്‍ണിംഗ്‌ റേഷ്യോ സൂചിപ്പിക്കുന്നത്‌.

ഉദാഹരണത്തിന്‌ നിഫ്‌റ്റി ഓഹരിയായ യുപിഎല്ലിന്റെ പിഇയുടെ പത്ത്‌ വര്‍ഷത്തെ ശരാശരി 17.32 മടങ്ങാണ്‌. അതേ സമയം യുപിഎല്ലിന്റെ ഇപ്പോഴത്തെ പിഇ 14.03 മടങ്ങാണ്‌.

അതുപോലെ മെറ്റല്‍ കമ്പനിയായ ഹിന്‍ഡാല്‍കോയുടെ പിഇയുടെ പത്ത്‌ വര്‍ഷത്തെ ശരാശരി 12.52 മടങ്ങാണ്‌. അതേ സമയം ഹിന്‍ഡാല്‍കോയുടെ ഇപ്പോഴത്തെ പിഇ 7.92 മടങ്ങാണ്‌.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, എച്ച്‌ഡിഎഫ്‌സി എസ്‌ബിഐ, ആക്‌സിസ്‌ ബാങ്ക്‌, മഹീന്ദ്ര & മഹീന്ദ്ര എന്നിവയുടെ ഇപ്പോഴത്തെ പിഇ പത്ത്‌ വര്‍ഷത്തെ ശരാശരിയുടെ താഴെയാണ്‌.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ഓഹരികള്‍ 20 ശതമാനം 37 ശതമാനം വരെ ഉയര്‍ന്നതിനു ശേഷവും ന്യായമായ മൂല്യത്തിലാണ്‌ ലഭ്യമായിരിക്കുന്നത്‌.

എന്‍ടിപിസി, അപ്പോളോ ഹോസ്‌പിറ്റല്‍സ്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, സിപ്ല, ഭാരതി എയര്‍ടെല്‍, ഭാരതി എയര്‍ടെല്‍, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, ഡോ.റെഡ്‌ഢീസ്‌ ലാബ്‌, ഒഎന്‍ജിസി എന്നീ നിഫ്‌റ്റി ഓഹരികളുടെയും പിഇ പത്ത്‌ വര്‍ഷത്തെ ശരാശരിയുടെ താഴെയാണ്‌.

X
Top