കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

മൂല്യ പരിധി 1 ലക്ഷം കോടിയാക്കും; വിപണിയിലെ 11 ഓഹരികള്‍ ലാര്‍ജ് ക്യാപിലേയ്ക്ക്

മുംബൈ: അസോസിയേഷൻ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി) ജനുവരിയില്‍ ഓഹരികള്‍ പുനഃക്രമീകരിക്കുന്നതിലൂടെ നിരവധി മിഡ് ക്യാപുകള്‍ ലാർജ് ക്യാപിലേയ്ക്ക് മാറിയേക്കും.

ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വിപണി മൂല്യമുള്ള കമ്പനികളാകും ലാർജ് ക്യാപില്‍ ഉള്‍പ്പെടുക. കഴിഞ്ഞ ജൂണിലാണ് ഈ പരിധി 84,000 കോടിയില്‍നിന്ന് ഒരു ലക്ഷം കോടിയായി ഉയർത്തിയത്. മിഡ് ക്യാപിലെ വിപണി മൂല്യമാകട്ടെ 27,500 കോടിയില്‍നിന്ന് 32,900 കോടിയായും ഉയർത്തിയിരുന്നു.

ആംഫിയുടെ 2025ലെ തരംതിരിക്കലില്‍ 11 മിഡ് ക്യാപ് ഓഹരികളാണ് ലാർജ് ക്യാപ് വിഭാഗത്തിലേയ്ക്ക് മാറാൻ സാധ്യത. സി.ജി പവർ, റെയില്‍ വികാസ് നിഗം ലിമിറ്റഡ്, ഐസിഐസിഐ പ്രൂഡൻഷ്യല്‍, പോളിക്യാബ് ഇന്ത്യ, ഇൻഡസ് ടവേഴ്സ്, കുമിൻസ് ഇന്ത്യ, ഇൻഫോ എഡ്ജ്, ഹ്യൂണ്ടായ് മോട്ടോഴ്സ്, എൻടിപിസി ഗ്രീൻ, ബജാജ് ഹൗസിങ് ഫിനാൻസ്, സ്വിഗ്ഗ്വി എന്നിവയാണ് കൂടുമാറാൻ സാധ്യതയുള്ള ഓഹരികള്‍.

ഹ്യൂണ്ടായ് മോട്ടോഴ്സ്, എൻടിപിസി ഗ്രീൻ, ബജാജ് ഹൗസിങ് ഫിനാൻസ്, സ്വിഗ്ഗ്വി എന്നീ ഓഹരികള്‍ അടുത്ത കാലത്താണ് വിപണിയില്‍ ലിസ്റ്റ് ചെയ്തത്.

ജിഇ ടിആൻഡ്ഡി ഇന്ത്യ, ആദിത്യബിർള ഫാഷൻ ആൻഡ് റീട്ടെയില്‍, വാരി എനർജീസ്, പ്രീമിയർ എനർജീസ്, വിശാല്‍ മെഗാ മാർട്, ഒല ഇലക്‌ട്രിക്കല്‍ മൊബിലിറ്റി തുടങ്ങിയ ഓഹരികള്‍ മിഡ് ക്യാപ് വിഭാഗത്തിലേക്കും എത്തും.

അദാനി ടോട്ടല്‍ ഗ്യാസ്, എൻഎച്ച്‌പിസി, ശ്രീ സിമെന്റ്സ്, ഐഡിബിഐ ബാങ്ക്, ബിഎച്ച്‌ഇഎല്‍, യൂണിയൻ ബാങ്ക്, കാനാറ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ജിൻഡാല്‍ സ്റ്റീല്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, മാൻകൈന്റ് ഫാർമ തുടങ്ങിയ ഓഹരികളെ ലാർജ് ക്യാപില്‍നിന്ന് മിഡ് ക്യാപിലേയ്ക്ക് താഴ്ത്തുകയും ചെയ്യും.

ഗ്ലാൻഡ് ഫാർമ, ഗോ ഡിജിറ്റ് ജിഐ എന്നീ മിഡ് ക്യാപ് ഓഹരികള്‍ സ്മോള്‍ ക്യാപിലേയ്ക്കും മാറും.

X
Top