കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

റിലയൻസ് – ഡിസ്‌നി ലയനം അടുത്ത വര്‍ഷം പൂര്‍ത്തിയാകും

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഡിസ്‌നി ഇന്ത്യയുടെയും മാദ്ധ്യമ ആസ്‌തികളുടെ ലയനം അടുത്ത വർഷം സെപ്‌തംബറിന് ശേഷം പൂർത്തിയാകും.

ഇരു കമ്പനികളെയും ലയിപ്പിക്കുന്നതിനുള്ള കോമ്പറ്റീഷൻ കമ്മീഷന്റെ അനുമതി റിലയൻസിന്റെ വയാകോം18നും ഡിസ്‌നിയുടെ സ്‌റ്റാർ ഇന്ത്യയ്ക്കും ലഭിച്ചു.

നാഷണല്‍ കമ്ബനി ലാ ട്രൈബ്യൂണലും ഇക്കാര്യത്തില്‍ പച്ചക്കൊടി നല്‍കിയിട്ടുണ്ട്. ലയന നടപടികള്‍ പൂർത്തിയാകുന്നതോടെ 70,000 കോടി രൂപ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മാദ്ധ്യമ ഗ്രൂപ്പായി റിലയൻസ്-ഡിസ്‌നി സംയുക്ത സംരംഭം മാറും.

സംയുക്ത സംരംഭത്തില്‍ റിലയൻസ് ഇൻഡസ്‌ട്രീസിന് 63.16 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.

X
Top