ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

വിദേശമദ്യത്തിനും ബിയറിനും വില വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വർധിപ്പിച്ചു. മദ്യനിർമാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവർധന.

വിവിധ ബ്രാന്റുകള്‍ക്ക് 10 മുതല്‍ 50 രൂപ വരെയാണ് വർധിക്കുക. വിലവർധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ബെവ്കോയുടെ നിയന്ത്രണത്തില്‍ ഉത്പാദിപ്പിക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിന് ഇനി 650 രൂപ നല്‍കണം.

പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്കോ പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം 62 കമ്പനികളുടെ 341 ബ്രാന്റുകള്‍ക്ക് വില വർധിക്കും. ചില ബ്രാൻഡുകളുടെ വിലയില്‍ മാറ്റമില്ല.

ബവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോണ്‍ട്രാക്‌ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. എല്ലാ വർഷവും വിലവർധന കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്.

ചില വർഷങ്ങളില്‍ ഇത് അനുവദിച്ചു നല്‍കാറുണ്ട്. നിലവില്‍ കമ്പനികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വില വർധിപ്പിച്ചതെന്നാണ് ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞത്.

X
Top