ഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്2019- 2025 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾഇന്ത്യയ്‌ക്കെതിരെ 20-25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രമ്പ്ഡോളറൊന്നിന് 87 രൂപ നിരക്കില്‍ രൂപ, നാല് മാസത്തെ താഴ്ന്ന നിലഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധി

കേരളത്തിൽ അടയ്ക്കായുടെ വില കുതിച്ചുയരുന്നു

കോട്ടയം: കേരളത്തിൽ തേങ്ങയുടെ വില കുതിച്ചുയരുന്നതിനൊപ്പം അടയ്ക്കയുടെ വിലയും കുതിക്കുകയാണ്. സംസ്ഥാനത്തെ ചന്തകളിൽ നാടൻ അടയ്ക്കയുടെ വരവ് കുറഞ്ഞതാണ് വില കുതിച്ചുയരാൻ കാരണമാകുന്നത്.

നിലവിൽ ഒരു അടയ്ക്കാ വേണമെങ്കിൽ 13 രൂപ നൽകേണ്ട സാഹചര്യമാണ്. ഒരാഴ്ച്ചയ്ക്കിടെയാണ് അടയ്ക്കയുടെ വിലയിൽ ഇത്രയേറെ വർധനവുണ്ടായത്. നേരത്തേ എട്ടു രൂപ വരെയായിരുന്നു ഒരു അടയ്ക്കയുടെ വില. ഒരാഴ്ച്ചയ്ക്കിടെ അഞ്ചു രൂപയുടെ വർധനവാണുണ്ടായത്.

മംഗലാപുരം, മേട്ടുപ്പാളയം, സത്യമംഗലം, ആനമല തുടങ്ങിയ സ്ഥലങ്ങളിലെ അടയ്ക്കയാണ് സംസ്ഥാനത്തെ വിപണികളിൽ ഇപ്പോൾ ലഭിക്കുന്നത്. നാടൻ അടയ്ക്കയേക്കാൾ വലുപ്പമുണ്ട് എന്നതും ഏത് കാലത്തും ഇവിടങ്ങളിൽ നിന്നും അടയ്ക്ക ലഭിക്കും എന്നതുമാണ് ഈ പ്രദേശങ്ങളെ വ്യാപാരികൾ ആശ്രയിക്കാൻ കാരണം. ചില സ്ഥലങ്ങളിൽ ശ്രീലങ്കൻ അടയ്ക്കയും സുലഭമാണ്. കിലോ 260 രൂപ നിരക്കിൽ മൊത്തവിൽപ്പനക്കാർ വാങ്ങുന്ന അടയ്ക്ക എണ്ണിയാണ് ചില്ലറ വിൽപ്പന.

കാലാവസ്ഥാവ്യതിയാനമാണ് കേരളത്തിലെ അടയ്ക്കാ കർഷകരെ പ്രതികൂലമായി ബാധിച്ചത്. കാലാവസ്ഥയിലെ മാറ്റം അടയ്ക്ക മൂക്കുന്നതിനും പഴുക്കുന്നതിനും കാലതാമസം വരുന്നത് വിപണിയിലേക്കുള്ള വരവിനെ ബാധിച്ചിട്ടുണ്ട്.

ഏപ്രിൽ, മേയ് മാസത്തോടെ കേരളത്തിലെ അടയ്ക്ക തീർന്നാൽ മറയൂർ, കോഴിക്കോട് ഭാഗത്തുനിന്നുള്ള അടയ്ക്ക വിപണിയിലെത്തും. ഓഗസ്റ്റ് പകുതിയോടെ വീണ്ടും നാടൻ അടയ്ക്ക എത്തും.

മരത്തിൽ കയറി അടയ്ക്ക പറിക്കുന്നതിനുള്ള ബുദ്ധിമുട്ടും കൊട്ടപ്പാക്കിനുള്ള പ്രിയവും കാരണം കൂടുതലാളുകളും താഴെവീഴുന്നവ ഉണക്കി തൊണ്ട് പൊളിച്ച് വിൽക്കുകയാണ്. മുമ്പ് മലബാർ മേഖലയിലായിരുന്നു ഇത്തരം അടയ്ക്കയ്ക്ക് ഡിമാൻണ്ടെങ്കിൽ ഇപ്പോൾ മധ്യതിരുവിതാംകൂറിലും ഉണങ്ങിയതാണ് വിപണിയിലെത്തുന്നത്. കൊട്ടപ്പാക്കിന് കിലോയ്ക്ക് 400-ന് മുകളിൽ വില വന്നിരുന്നു.

ഒരു കാലത്ത് കേരളത്തിൽ എവിടെ നോക്കിയാലും കാണാവുന്ന ഒരു വിളയായിരുന്നു അടയ്ക്ക. എന്നാൽ, ഇന്ന് പലയിടങ്ങളിലും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന അടയ്ക്കയ്ക്ക് ഇപ്പോൾ പൊന്നുംവിലയാണ്. ഇത്രയും വില മുമ്പ് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികളും പറയുന്നു.

കേരളത്തിലെ അടയ്ക്കയുടെ സീസൺ കഴിഞ്ഞാൽ തമിഴ്നാട്ടിലെ രാജപാളയം, കർണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കേരളത്തിലേക്ക് അടയ്ക്ക എത്തുന്നത്. ഇടുക്കി ജില്ലയിലെ മറയൂരിൽനിന്നും പഴുത്ത അടയ്ക്ക ലഭ്യമായിരുന്നു. ശക്തമായ മഴയാണ് വില വർധനയ്ക്ക് കാരണം.

X
Top