ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന സൈബർ കേസുകളുടെ എണ്ണം കുറയുന്നു

കാസർകോട്: വെർച്വൽ അറസ്റ്റും പരിവാഹൻ ഇ ചെല്ലാനിന്റെ പേരിലുള്ള തട്ടിപ്പുമൊക്കെ തുടരുമ്പോഴും സംസ്ഥാനത്ത് രജിസ്റ്റർചെയ്യുന്ന സൈബർ കേസുകളുടെ എണ്ണം കുറയുന്നു.

പോലീസിന്റെ കണക്കുപ്രകാരം 2025 നവംബർവരെ സംസ്ഥാനത്ത് 2320 സൈബർ കേസുകളാണ് രജിസ്റ്റർചെയ്തത്. 2024-ൽ 3581 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 2025-ലെ മുഴുവൻ കേസുകളെത്രയെന്നറിയാൻ ഡിസംബറിലെ കേസുകൾകൂടി ക്രോഡീകരിക്കേണ്ടതുണ്ടെങ്കിലും അത് 2024-ലേതിന്റെ അടുത്തെങ്ങുമെത്തില്ലെന്ന് ഉറപ്പ്.

2020 മുതൽ സംസ്ഥാനത്ത് സൈബർ കേസുകൾ കുടിവരുന്ന പ്രവണതയായിരുന്നു. കൂടുതൽ കേസുകൾ രജിസ്റ്റർചെയ്തത് 2024-ലാണ്. മാസം ശരാശരി 299 കേസുകൾ വീതം. എന്നാൽ, കഴിഞ്ഞവർഷം ഇത് 211 ആയി കുറഞ്ഞു. 35.21 ശതമാനമാണ് കുറവ്.

പോലീസും ബാങ്കുകളുൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളും മാധ്യമങ്ങളും നടത്തിയ ബോധവത്കരണവും ജാഗ്രതയും ഫലംകണ്ടുതുടങ്ങിയതാണ് കേസുകളുടെ എണ്ണം കുറയാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.

തട്ടിപ്പിനിരയായാൽ ഗോൾഡൻ അവറിൽതന്നെ (ഒരുമണിക്കൂറിനകം) പരാതി നൽകുന്നവർ വർധിച്ചു. നഷ്ടപ്പെടുന്ന പണം തിരിച്ചുപിടിക്കുന്നതും ഇക്കാരണത്താൽ കൂടി.

തട്ടിപ്പിനിരയാകുന്നവരിൽ സാധാരണക്കാർ മുതൽ ഐടി പ്രൊഫഷണലുകളും നിയമവിദഗ്ധരും പോലീസ് ഉദ്യോഗസ്ഥരുംവരെ ഉൾപ്പെടുന്നുണ്ട്. വെർച്വൽ അറസ്റ്റ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത് പ്രായമായവരെയാണ്.

സാങ്കേതികവിദ്യയിലുള്ള അറിവില്ലായ്മയും പെട്ടെന്ന് ഭയപ്പെടുത്താനാകുമെന്നതും അവരുടെ അഭിമാനബോധവുമാണ് തട്ടിപ്പുകാർ ചൂഷണംചെയ്യുന്നത്. തട്ടിപ്പിനിരയായാൽ സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറായ 1930-ൽ വിവരമറിയിക്കാൻ മറക്കരുത്.

www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതി നൽകാം.

സൈബർ കമാൻഡോകൾ
സൈബർ കുറ്റകൃത്യങ്ങൾ നേരിടാനും ബോധവത്കരണത്തിനുമായി 97 സൈബർ കമാൻഡോകൾ കേരള പോലീസിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.

ദേശീയ ഫൊറൻസിക് സയൻസ് സർവകലാശാല ദേശീയതലത്തിൽ നടത്തുന്ന എഴുത്തുപരീക്ഷയിലൂടെയാണ് ഇതിലേക്ക് പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററാ(ഐ4സി)ണ് ഇതിന് നേതൃത്വം നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൈബർ കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ പരിശീലനം നൽകും.

1,92,313 കോളുകൾ
സഹായം തേടി 1,92,313 കോളുകളാണ് കഴിഞ്ഞവർഷം സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറിൽ പോലീസിന് ലഭിച്ചത്. മാസം ശരാശരി 16,026 കോളുകൾ. 150.24 കോടി രൂപ തിരിച്ചുപിടിക്കാനായി.

കഴിഞ്ഞവർഷങ്ങളിലെ സൈബർകേസുകൾ
2020- 426
2021- 626
2022- 773
2023- 3293
2024- 3581
2025(നവംബർ വരെ)- 2320

X
Top