ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

എന്‍എസ്‌ഇയുടെ വിപണിമൂല്യം 4.7 ലക്ഷം കോടി രൂപ

മുംബൈ: ബര്‍ഗണ്ടി പ്രൈവറ്റ്‌ ഹാരുണ്‍ ഇന്ത്യ 500 പട്ടികയില്‍ ഇന്ത്യയിലെ ലിസ്റ്റ്‌ ചെയ്യാത്ത കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള സ്ഥാപനമായി എന്‍എസ്‌ഇ ഇടം പിടിച്ചു.

4.7 ലക്ഷം കോടി രൂപയാണ്‌ എന്‍എസ്‌ഇയുടെ നിലവിലുള്ള വിപണിമൂല്യം. വിപണിമൂല്യത്തില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യയെ മറികടന്നാണ്‌ എന്‍എസ്‌ഇ മുന്നിലെത്തിയത്‌.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള പത്താമത്തെ സ്വകാര്യ കമ്പനി കൂടിയാണ്‌ എന്‍എസ്‌ഇ. 2024ല്‍ എന്‍എസ്‌ഇയുടെ വിപണിമൂല്യത്തില്‍ 201 ശതമാനം വര്‍ധനയാണുണ്ടായത്‌. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ 3.12 ലക്ഷം കോടി രൂപയായിരുന്നു വിപണിമൂല്യം.

ഐപിഒ വഴി പത്ത്‌ ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ്‌ എന്‍എസ്‌ഇ. സെബിയുടെ ഭാഗത്തു നിന്ന്‌ തടസമില്ലെന്ന്‌ ഉറപ്പുവരുത്തിയതിനു ശേഷം ലിസ്റ്റിംഗിനുള്ള നീക്കങ്ങള്‍ കമ്പനി പുനരാരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഡെറിവേറ്റീവ്‌ എക്‌സ്‌ചേഞ്ചാണ്‌ എന്‍എസ്‌ഇയ്‌ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നത്‌.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ എന്‍എസ്‌ഇയുടെ വരുമാനം 28 ശതമാനം വളര്‍ച്ചയോടെ 16,352 കോടി രൂപയാണ്‌. 51 ശതമാനം വളര്‍ച്ചയോടെ 8306 കോടി രൂപ ലാഭവും കൈവരിച്ചു.

87,750 കോടി രൂപ വിപണിമൂല്യമുള്ള സെരോദയാണ്‌ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള നാലാമത്തെ അണ്‍ലിസ്റ്റഡ്‌ കമ്പനി.

X
Top