ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

പ്രോഡക്ട് പാക്കിങ്ങിലെ ‘കനക’ ടച്ച്

പാക്കിങ് ഉൽപ്പന്നങ്ങളുടെയും ബ്രാൻഡുകളുടെയും സ്വഭാവവും മേന്മയും പ്രതിഫലിപ്പിക്കുന്നു. ഇത് ഉപഭോക്താക്കളെയും, ഉൽപ്പന്നത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നു. “ഓരോ പ്ലാസ്റ്റിക്കിലും, നിങ്ങൾക്ക് ‘ഗുണനിലവാരം’ അടയാളപ്പെടുത്താൻ കഴിയും”- കനക പോളിപായ്ക്ക് ഈ ലളിതമായ തത്ത്വചിന്ത അടിസ്ഥാനമാക്കി നീണ്ട വർഷങ്ങൾ മികവോടെ നിലനിന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് ബോട്ടിൽ നിർമ്മാതാക്കളിൽ ഒന്നായി വളർന്നു. അത്യാധുനിക സാങ്കേതികവിദ്യ, കാലാനുസൃതമായ നവീകരണം, പ്രൊഡക്ട് ഇന്നൊവേഷൻ, മികച്ച പ്രിന്റിംഗ് സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് കനക പോളിപായ്ക്ക് ഈ വ്യവസായത്തിലെ മുൻനിര സ്ഥാനം നിലനിര്ത്തുന്നു. കാൽ നൂറ്റാണ്ട് മുൻപ് ആലുവയിൽ തുടങ്ങിയ സ്ഥാപനം മൾട്ടി നാഷണൽ കമ്പനികൾക്കും, മുൻനിര കോർപ്പറേറ്റുകൾക്കും അടക്കം വിപണിയിലെ നിരവധി പോപ്പുലർ ബ്രാൻഡുകൾക്കായി ബോട്ടിലുകൾ രൂപകൽപന ചെയ്യുകയും, നിർമിക്കുകയും ചെയ്യുന്നു. മാനേജിങ് ഡയറക്ടർ കെപി അനിൽകുമാറുമായി നടത്തിയ അഭിമുഖം.

X
Top