തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

അറുപതാം പിറന്നാള്‍ നിറവിൽ ജോസ് ആലൂക്കാസ് ഗ്രൂപ്പ്

തൃശൂരിന്‍റെ സ്വര്‍ണ വ്യാപാര മേഖലയില്‍ ദീര്‍ഘകാലത്തെ പാരമ്പര്യമുള്ള ജോസ് ആലൂക്കാസ്(Jos Alukkas) ഗ്രൂപ്പ് അറുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

ആറു കോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതിനു പുറമെ, പ്രിയപ്പെട്ടവരെ ഞെട്ടിച്ച് സമ്മാനം കൈമാറാന്‍ ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കി കഴിഞ്ഞു.

തൃശൂരില്‍ സ്വര്‍ണ വ്യാപാരത്തിന്റെ ചരിത്രമെടുത്താല്‍ ആലൂക്കാസ് ഗ്രൂപ്പിന്റെ സാന്നിധ്യത്തിന് തിളക്കമേറെയാണ്. തൃശൂര്‍ മുന്‍സിപ്പല്‍ ഓഫിസ് റോഡിലെ ജ്വല്ലറിയില്‍ നിന്ന് തുടങ്ങി ഇന്നു രാജ്യത്തിനകത്തും പുറത്തുമായി ഷോറൂമുകള്‍.

സ്വര്‍ണ വ്യവസായി ജോസ് ആലൂക്കാസ് തുടങ്ങിവച്ച സംരംഭം ഇന്ന് മൂന്ന് ആണ്‍മക്കള്‍ പ്രൗഢിയോടെ നയിക്കുകയാണ്. വര്‍ഗീസ് ആലൂക്ക, പോള്‍ ജെ ആലൂക്ക, ജോണ്‍ ആലൂക്ക. ഈ മൂന്നു പേരും ചേര്‍ന്നാണ് ജോസ് ആലൂക്കാസ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്കു ചുക്കാന്‍ പിടിക്കുന്നവര്‍.

അറുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് എന്താണ് സമ്മാനം? വിദേശത്തുള്ള ഒരാള്‍ക്ക് നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്കു മുമ്പിലേക്ക് എങ്ങനെ ഞെട്ടിച്ച് സമ്മാനം നല്‍കാം. അതിനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ജോസ് ആലൂക്കാസിലുണ്ട്.

ഡയമന്‍ഡ് ആഭരണങ്ങളുടെ വലിയ ശേഖരമാണ് മറ്റൊരു പ്രത്യേകത. ജോസ് ആലൂക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ അറുപതാം പിറന്നാള്‍ ആഘോഷം പ്രൗഡഗംഭീരമായി നടത്താനാണ് ഉടമകളുടെ തീരുമാനം.

X
Top