Alt Image
പക്ഷിപ്പനിക്ക് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ; പ്രതീക്ഷയില്‍ കോഴിവളര്‍ത്തല്‍ മേഖല ◆ യുപിഐ എംഡിആർ നിരക്കുകൾ വീണ്ടും വൈകിയേക്കും; നടപ്പിലാക്കുന്ന തീയതിയിൽ സമവായത്തിലെത്താതെ സർക്കാറും ആർബിഐയും ◆ വായ്പാ തട്ടിപ്പ് കേസ്: ചന്ദ കൊച്ചാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ബോംബെ ഹൈക്കോടതി റദ്ദാക്കി ◆ അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വില നിയന്ത്രിക്കും; സ്ഥിരം വിലസ്ഥിരതാ പദ്ധതിയുമായി കേരള സര്‍ക്കാര്‍ ◆ കേരളത്തിൽ ഭക്ഷ്യവിലക്കയറ്റം ദേശീയ ശരാശരിക്കും മുകളിൽ ◆

രജിസ്ട്രേഷൻ വകുപ്പിന്‍റെ വരുമാനം 5219 കോടി

തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷത്തിൽ രജിസ്ട്രേഷൻ വകുപ്പിന്‍റെ വരുമാനം 5219.34 കോടി രൂപ ആയതായി രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ശ്രീധന്യാ സുരേഷ് അറിയിച്ചു.
2022-23 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രജിസ്ട്രേഷന്‍റെ എണ്ണത്തിൽ വൻവർധനയുണ്ടാവുകയും, 5662.12 കോടി വരുമാനം നേടുകയും ചെയ്തിരുന്നു.
2022-23 സാമ്പത്തിവർഷത്തിൽ 10,36,863 ആധാരങ്ങൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2023-24 സാമ്പത്തിക വർഷത്തിൽ 8,86,065 ആധാരങ്ങൾ മാത്രമാണു രജിസ്റ്റർ ചെയ്തത്.
എറണാകുളം ജില്ലയിലാണ് വരുമാനം കൂടുതൽ-1166.69 കോടി രൂപ. ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ വരുമാനം വയനാട് ജില്ലയിലാണ്, 115.02 ശതമാനം. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ വരുമാനലക്ഷ്യത്തിന്‍റെ 90 ശതമാനത്തിലധികവും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകൾ 80 ശതമാനത്തിലധികവും നേടി.

X
Top